പ്രധാനമന്ത്രി തിരുവനന്തപുരത്ത് വരുമ്പോൾ സ്വീകരിക്കുന്നത് ബിജെപി മേയർ ആയിരിക്കുമെന്ന് നടൻ കൃഷ്ണകുമാർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രധാനമന്ത്രി തിരുവനന്തപുരത്ത് വരുമ്പോൾ സ്വീകരിക്കുന്നത് ബിജെപി മേയർ ആയിരിക്കുമെന്ന് നടൻ കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 09:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി എറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന ജില്ലയാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കോർപ്പറേഷനിൽ ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പാർട്ടി. സംസ്ഥാന-ജില്ലാ നേതാക്കളാണ് നേരിട്ട് മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തെ പ്രചാരണത്തിലും ബിജെപിയും എൻഡിഎയും അതീവ ശ്രദ്ധയാണ് നൽകുന്നത്. പാർട്ടി നേതാക്കൾക്ക് പുറമെ സിനിമാതാരങ്ങളടക്കം പ്രചാരണവേദികളിൽ സജീവമായിക്കഴിഞ്ഞു.

സുരേഷ് ഗോപി എംപിക്ക് പുറമേ കൃഷ്ണകുമാർ അടക്കമുള്ള താരങ്ങൾ പ്രചാരണരംഗത്തുണ്ട്. ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിലും ഇവർ പ്രചാരണം കൊഴിപ്പിക്കുകയാണ്. ഇവരുടെ പല കുറിപ്പുകളും സ്ഥാനാർത്ഥികളുടെ അനുയായികൾ വാശിയോടെയാണ് പങ്കുവയ്‌ക്കുന്നത്. തിരുവനന്തപുരത്തെ പ്രചാരണങ്ങൾക്കിടെ നടൻ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വോട്ടർമാർക്കിടയിൽ ചർച്ചയായിരിക്കുന്നത്്്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപിയുടെ മേയർ ആയിരിക്കുമെന്ന കൃഷ്ണകുമാറിന്റെ വാക്കുകളാണ് പാർട്ടി അനുയായികളേയും വോട്ടർമാരേയും ഒരുപോലെ ആവേശത്തിലാക്കിയത്.

കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്‌കൊണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർഥികൾ. വളരെ നല്ല സ്ഥാനാർഥികൾ. പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപി യുടെ മേയർ ആയിരിക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.

ഇന്നലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കൊണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി…

Posted by Krishna Kumar on Sunday, November 22, 2020

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies