മുംബൈ: വന്‍തോതില്‍ കള്ളപ്പണമിടപാട് നടത്തുന്ന ശൃഖംലയ്ക്കെതിരെ മുംബൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. മുംബൈയില്‍ ശിവസേന എം.എല്‍.എയുടെ വീടടക്കം പത്തു സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഒരേ സമയം റെയ്ഡ് നടത്തുന്നത്. ശിവസേനാ നേതാവ് പ്രതാപ് സാര്നായിക്കിന്റെ വീട്ടിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. മുംബൈയിലും താനേയിലുമായി നിരവധി സ്ഥാപനങ്ങളെ ഒരേ സമയം ഇ.ഡി പരിശോധിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വന്‍തോതിലെ കള്ളപ്പണമിടപാടില്‍ ശിവസേനാ എം.എല്‍.എയ്ക്കും പങ്കുള്ളതായി ഇ.ഡി മേധാവി അറിയിച്ചു. വിഹാംഗ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ചെയര്‍മാനാണ് പ്രതാപ് സാര്‍നായിക്. ഭൂമി കച്ചവടത്തിലും കെട്ടിട സമുച്ചയ നിര്‍മ്മാണത്തിലുമായി മുതല്‍മുടക്കിയിട്ടുള്ള വന്‍തോതിലെ കള്ളപ്പണവും നികുതിവെട്ടിപ്പും ഇ.ഡി. കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. ഇതിനിടെ റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്ന വാദവുമായി പ്രതാപ് രംഗത്തെത്തി.
Comments