പനജി: ഐ.എസ്.എല്ലില്‍ ഇന്ന് എഫ്.സി.ഗോവയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. നോര്‍ത്ത് ഈസ്്റ്റ് എഫ്.സിയോട് അപ്രതീക്ഷിതമായി തോറ്റ മുംബൈ ബാംഗ്ലൂരിനെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സമനിലയില്‍ തളച്ചാണ് കളത്തിലിറങ്ങുന്നത്.
നോര്‍ത്ത് ഈസ്റ്റിനോട് ഏക ഗോളിന് തോറ്റതിനേക്കാള്‍ 43-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് അഹമ്മദ് ജാഹോവിന്റെ പുറത്താകലാണ് ഇന്ന് ഗോവയ്‌ക്കെതിരെ ക്ഷീണമാവുക. സെര്‍ജിയോ ലൊബേറയുടെ പരിശീനത്തിലാണ് മുംബൈ ഇറങ്ങുന്നത്. മിഡ്ഫീല്‍ഡര്‍ റെയ്‌നീയര്‍ ഫെര്‍ണാണ്ടസിന്റെ പരിക്കും മുംബൈയ്‌ക്ക് വിനയാണ്. പകരമായി മൂന്ന് പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഫറൂഖ് ചൗദ്ധരി, ബിപിന്‍ ദാസ്, ആസിഫ് ഖാന്‍ എന്നിവര്‍ക്കാണ് സാദ്ധ്യത.
സ്പാനിഷ് കരുത്തന്‍ ഇഗോര്‍ ആന്‍ഗുലോയുടെ ഇരട്ട ഗോളുകളിലാണ് ഗോവ ബംഗളൂരുവിനെ ഞെട്ടിച്ച് സമനില പിടിച്ചത്. അലക്‌സാണ്ടര്‍ ജേസുരാജും മെന്‍ഡോസയും ഗോവയുടെ കരുത്താണ്. നിരവധി മുന്‍ ഗോവന്‍ താരങ്ങള്‍ ഇക്കുറി മുംബൈയ്‌ക്കായി ഇറങ്ങുന്നുവെന്നതും ഗോവയ്്ക്ക് വെല്ലുവിളിയാണ്.















