ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 03:49 pm IST
FacebookTwitterWhatsAppTelegram

ബറ്റുമി (ജോര്‍ജിയ): ഫലസ്തീനിലും ലെബനനിലും ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരായ പ്രതിഷേധമായി, ഇസ്രായേല്‍ താരത്തിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ച് ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി എട്ടുവയസ്സുകാരിയായ ലെബനീസ് താരം ലൊറെന്‍ അബ്ദുല്‍ സമദ്. ജോര്‍ജിയയിലെ ബറ്റുമിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് കായികലോകത്തിന്റെ ശ്രദ്ധ നേടിയ ഈ സംഭവം.

മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ലൊറെന് പോയിന്റുകള്‍ നഷ്ടമാവുകയും റാങ്കിംഗില്‍ തിരിച്ചടി നേരിടുകയും ചെയ്തു. എന്നിരുന്നാലും, റാങ്കിംഗിനേക്കാളും കിരീടത്തേക്കാളും തന്റെ മനസ്സാക്ഷിക്കാണ് പ്രാധാന്യമെന്ന നിലപാടിലായിരുന്നു ഈ കൊച്ചുമിടുക്കി ഉറച്ചുനിന്നത്.

ഈ തീരുമാനം കുടുംബത്തിന്റേതല്ലെന്നും, പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിയ ശേഷമാണ് ലൊറെന്‍ സ്വയം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പിതാവ് വ്യക്തമാക്കി. ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെക്കുറിച്ചും സാധാരണ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും മകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ തീരുമാനത്തിന്റെ ഫലമെന്താകുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. നിരപരാധികളായ കുട്ടികളും കുടുംബങ്ങളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ആ രാജ്യത്തിന്റെ പ്രതിനിധിക്കെതിരെ സൗഹൃദപരമായ മത്സരം കളിക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല. സ്വന്തം നിലപാടില്‍ അവള്‍ ഉറച്ചുനിന്നു,’ എന്ന് ലൊറെന്റെ പിതാവ് പ്രതികരിച്ചു.

ലൊറെന്റെ നടപടി സാമൂഹ്യമാധ്യമങ്ങളിലും ചെസ് ലോകത്തും വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ ധീരമായ മാനവിക നിലപാടായി ഇതിനെ വിശേഷിപ്പിക്കുമ്പോള്‍, കായികരംഗം രാഷ്‌ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കണമെന്ന അഭിപ്രായവും മറ്റുചിലര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Tags: WORLD CHESS CHAMPIONSHIPloren abdel samadagainst Israeli opponetwithdrew match
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

Latest News

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ ചാരായം; പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി; കാസർകോട്ട് സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചപ്പോൾ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies