86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 07:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ടിന്റെ നിര്‍ണായക ഗോളില്‍ ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വെ പ്രീക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വെയുടെ ജയം. മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ഹാളണ്ട് നേടിയ വിജയഗോളാണ് നോര്‍വെയെ അടുത്ത റൗണ്ടിലെത്തിച്ചത്. പ്രീക്വാര്‍ട്ടറില്‍ അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെയാണ് നോര്‍വെ നേരിടുക.

മത്സരത്തിന്റെ തുടക്കത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തത് ഐവറി കോസ്റ്റായിരുന്നു. നോര്‍വെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഓര്‍ജാന്‍ നൈലന്‍ഡിന്റെ മികച്ച സേവുകള്‍ ടീമിനെ രക്ഷിച്ചു. 35-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗവിന്റെ ശ്രമം നൈലന്‍ഡ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞു.

ആക്രമണങ്ങള്‍ക്കിടെ 39-ാം മിനിറ്റില്‍ വിങ്ങര്‍ അന്റോണിയോ നൂസയാണ് നോര്‍വെയെ മുന്നിലെത്തിച്ചത്. ബോക്‌സിന്റെ ഇടതുവശത്തുനിന്നുള്ള ശക്തമായ ഷോട്ട് വലയിലെത്തിച്ച് നൂസ ആദ്യപകുതിയില്‍ ടീമിന് ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ സമനിലയ്‌ക്കായി ആക്രമണം ശക്തമാക്കിയ ഐവറി കോസ്റ്റ് 74-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ നോര്‍വെ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് മറികടന്ന് മനോഹരമായ ഫിനിഷിലൂടെ സമനില നേടി. നേരത്തെ ടോര്‍ബോണ്‍ ഹെഗ്ഗമിന്റെ ഉറച്ച ഷോട്ട് ഗോള്‍ലൈന്‍ സേവിലൂടെ രക്ഷിച്ചതും അമദ് ഡിയാലോയായിരുന്നു.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഹാളണ്ട് തന്റെ ക്ലാസ് തെളിയിച്ചത്. 86-ാം മിനിറ്റില്‍ പാട്രിക് ബെര്‍ഗ് നല്‍കിയ കൃത്യമായ പാസ് വലയിലെത്തിച്ച് ഹാളണ്ട് നോര്‍വെയ്‌ക്ക് വിജയഗോള്‍ സമ്മാനിച്ചു. അവസാന മിനിറ്റുകളില്‍ ഐവറി കോസ്റ്റ് സമനിലയ്‌ക്കായി സര്‍വശക്തിയും പ്രയോഗിച്ചെങ്കിലും നോര്‍വെ പ്രതിരോധവും ഗോള്‍കീപ്പര്‍ നൈലന്‍ഡും ഉറച്ചുനിന്നു.

ഈ ഗോളോടെ ലോകകപ്പില്‍ അഞ്ചാം ഗോള്‍ നേടിയ ഹാളണ്ട്, ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപ്പെയ്‌ക്കും പിന്നിലായി ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇനി ലോകകപ്പിലെ ഏറ്റവും ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലൊന്നില്‍ ബ്രസീലിനെ നേരിടാനാണ് നോര്‍വെയുടെ ലക്ഷ്യം.

Tags: NORWAYpre quarterivory coast
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies