മുംബൈ: സാമ്പത്തിക രംഗത്തിന് കരുത്ത് പകർന്ന് രൂപയുടെ മൂല്യം കുത്തനെ ഉയർന്നു. ഡോളറിനെതിരെ 73.81 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാര മൂല്യം ഉയർന്നത്. തുടർച്ചയായ ആറാം ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വർധിക്കുന്നത്.
വിദേശ നിക്ഷേപകരിൽ നിന്നുള്ള വരവ് ഈ മാസം ഇന്ത്യൻ ഇക്വിറ്റികളെ കുത്തനെ ഉയർത്താൻ സഹായിച്ചു. തുടർച്ചയായ അഞ്ചാം സെഷനിലെത്തിയ രൂപയുടെ മൂല്യം വ്യാഴാഴ്‌ച്ച യു എസ് ഡോളറിനെതിരെ 3 പൈസ ഉയർന്ന് 73.88 ലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര ഇക്വിറ്റികളിൽ വൻതോതിൽ വിർധനവുണ്ടായതിനാൽ വിദേശ ഫണ്ടിന്റെ വരവ് തുടർന്നു.
സെപ്തംബർ മാസത്തിലെ ജിഡിപി ഡേറ്റ ഇന്ന് വിപണി സമയത്തിന് ശേഷം പുറത്ത് വിടും. കഴിഞ്ഞ പാദത്തിലെ റെക്കോർഡ് നേട്ടത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഉയർന്നു.















