മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിന് ഇടവേള നല്കി സ്പാനിഷ് ലീഗിലെ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. അത്ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും നാളെ മുതല്‍ കളത്തിലിറങ്ങും. കരുത്തരായ വലന്‍സിയയെ അത്ലറ്റികോ മാഡ്രിഡ് നേരിടുമ്പോള്‍ ഞായറാഴ്ച മത്സരത്തില്‍ റയലും ബാഴ്സലോണയും കളത്തിലിറങ്ങും.
നാളെ നടക്കുന്ന ആദ്യ പോരാട്ടം എല്‍ഷേയും കാഡിസും തമ്മിലാണ്. രണ്ടാം മത്സരത്തില്‍ സെവിയ ഹസ്കയുമായും കൊമ്പുകോര്‍ക്കും. ഞായര്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് അലാവെസിനേയും ബാഴ്സലോണ ഓസാസുനയേയുമാണ് നേരിടുക.
ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡ് മോസ്കോ ക്ലബ്ബുമായി ഗോള്‍ രഹിത സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണത്തിലാണ്. എന്നാല്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്സലോണയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലുമാണ്.
ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ വരവ്.ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാകോ കീവിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് മെസ്സിയും കൂട്ടരും സ്പാനിഷ് ലീഗില്‍ കളിക്കാനിറങ്ങുന്നത്.
Comments