മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക നിയമങ്ങള്‍ ഗുരുതരമായി ലംഘിച്ചെന്ന കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റി എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തല്‍. 2009-10 മുതല്‍ 2017-18 വരെയുള്ള ഒമ്പത് സീസണുകളിലെ സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ പരിധിയില്‍. അന്വേഷണവുമായി സഹകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചാര്‍ജുകളിലും ക്ലബ് കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ക്ലബിന്റെ വരുമാനം കൃത്രിമമായി വര്‍ധിപ്പിക്കുകയും ചെലവ് കുറച്ചുകാണിക്കുകയും ചെയ്യുന്നതിനായി ചില വാണിജ്യ പങ്കാളികളുമായി യഥാര്‍ഥ കരാറിനെ തെറ്റായി പ്രതിനിധീകരിക്കുന്ന ‘ഷാം’ കരാറുകള്‍ ഏര്‍പ്പെടുത്തിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

മറ്റ് ചില സ്ഥാപനങ്ങളുമായുള്ള സമാന കരാറുകളെയും ക്ലബ് ആശ്രയിച്ചതായി കണ്ടെത്തലിലുണ്ട്. ഇതുവഴി ക്ലബിന്റെ സാമ്പത്തിക സ്ഥിതി യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ടതായി കാണിച്ചെന്നാണ് ആരോപണം. ക്ലബ് തെറ്റായ വിവരങ്ങളടങ്ങിയ അക്കൗണ്ടുകള്‍ സമര്‍പ്പിക്കുകയും ഓഡിറ്റര്‍മാരില്‍ നിന്നും ഫുട്‌ബോള്‍ റെഗുലേറ്റര്‍മാരില്‍ നിന്നും സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ഥ ചിത്രം മറച്ചുവെക്കുകയും ചെയ്തതായി സ്വതന്ത്ര കമ്മീഷന്‍ കണ്ടെത്തി. പ്രീമിയര്‍ ലീഗിന്റെയും യുവേഫയുടെയും ചെലവ് പരിധികളും മാഞ്ചസ്റ്റര്‍ സിറ്റി ഗണ്യമായി ലംഘിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.

കണക്കുകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അനുവദനീയമായ പരിധിയേക്കാള്‍ വളരെ കൂടുതലായി ക്ലബ് ചെലവഴിച്ചേനെയെന്നും കണ്ടെത്തലില്‍ പറയുന്നു. പ്രീമിയര്‍ ലീഗ് നടത്തിയ അന്വേഷണവുമായി സഹകരിക്കേണ്ട ബാധ്യതയിലും ക്ലബ് വീഴ്ച വരുത്തിയതായി കമ്മീഷന്‍ കണ്ടെത്തി. സഹകരണക്കുറവുമായി ബന്ധപ്പെട്ട നാല് ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിവെച്ചതായാണ് പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക അറിയിപ്പ്. കേസില്‍ ഇതുവരെ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. കമ്മീഷന്റെ കണ്ടെത്തലിനെതിരെ അപ്പീല്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒക്ടോബര്‍ 2 വരെ സമയമുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അപ്പീല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം. അതേസമയം, കമ്മീഷന്റെ കണ്ടെത്തല്‍ മാഞ്ചസ്റ്റര്‍ സിറ്റി നിഷേധിച്ചിട്ടുണ്ട്. നിയമത്തിലും വസ്തുതകളിലും ഗുരുതരമായ പിഴവുകളുള്ളതാണ് തീരുമാനമെന്നും അതിനാല്‍ അപ്പീല്‍ നല്‍കുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ് കുറ്റക്കാരല്ലെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് മാഞ്ചസ്റ്റര്‍ സിറ്റി.

Tags: manchester cityFound Guiltypremier league confirmall charges
Share
Tweet
SendShare

More News from this section

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

Latest News

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies