കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ 'അല്‍ ഫുര്‍സാന്‍' ഗ്രൂപ്പ്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 08:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഉടമസ്ഥാവകാശത്തില്‍ നിര്‍ണായക മാറ്റം. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനുള്ള അന്തിമ കരാറില്‍ എത്തിയതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. പുതിയ ഉടമകളുടെ പേര് ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഷാര്‍ജ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമി നയിക്കുന്ന യുഎഇ ആസ്ഥാനമായ കണ്‍സോര്‍ഷ്യമാണ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പേരും റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2026-27 സീസണിലുടനീളം ഘട്ടംഘട്ടമായാകും ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാക്കുക എന്ന് ക്ലബ് അറിയിച്ചു. ഈ കാലയളവിലും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളികളോടും ആരാധകരോടുമുള്ള പ്രതിബദ്ധതകള്‍ക്കും തടസമുണ്ടാകില്ല. പുതിയ ഉടമകള്‍ ഘട്ടംഘട്ടമായി ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കും. പുതിയ ഉടമസ്ഥാവകാശ ഗ്രൂപ്പിന്റെ ഔദ്യോഗിക വിവരങ്ങളും തിരിച്ചറിയലും യഥാസമയം പ്രഖ്യാപിക്കുമെന്നും ക്ലബ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് നിലവിലെ ഓഹരിയുടമകള്‍ പ്രതികരിച്ചു. ക്ലബ് രൂപീകരിക്കാനുള്ള ശ്രമത്തില്‍ തുടങ്ങിയ യാത്ര പിന്നീട് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രസ്ഥാനമായി വളര്‍ന്നെന്നും അവര്‍ പറഞ്ഞു.

അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ക്ലബ്ബിന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോളില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ വളരാന്‍ അതിലൂടെ സാധിക്കുമെന്നുമാണ് നിലവിലെ ഉടമകളുടെ പ്രതികരണം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം കൈമാറാനുള്ള നീക്കം ഏതാനും മാസങ്ങളായി ചര്‍ച്ചയിലായിരുന്നു. ഓഗസ്റ്റിലും വിദേശ മലയാളി സംരംഭകന്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ പുതിയ ഐഎസ്എല്‍ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിന്റെ ടീം ഒരുക്കങ്ങളും വൈകിയിരുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഉടമസ്ഥാവകാശ കൈമാറ്റ നടപടികളും കളിക്കാരുടെ റിക്രൂട്ട്‌മെന്റും പൂര്‍ത്തിയാകാത്തത് പരിശീലന ക്യാമ്പിനെയും ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശ മാറ്റം 2026-27 സീസണിലുടനീളം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ക്ലബ്ബിന്റെ പുതിയ ഘട്ടത്തിനാണ് തുടക്കമാകുന്നത്.

Tags: KERALA BLASTERSnew owners
Share
Tweet
SendShare

More News from this section

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

Latest News

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies