'ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?'; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി 'താങ്ക്യൂ'
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 11:04 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചെന്ന കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്റെ കണ്ടെത്തല്‍. 2009-10 മുതല്‍ 2017-18 വരെയുള്ള ഒമ്പത് സീസണുകളില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലൂടെ വരുമാനം പെരുപ്പിക്കുകയും ചെലവ് കുറച്ചുകാണിക്കുകയും ചെയ്‌തെന്ന കണ്ടെത്തലാണ് പുറത്തുവന്നത്. ഇത്തരത്തില്‍ വരുമാനവും ചെലവും തമ്മില്‍ 900 മില്യണ്‍ പൗണ്ടിലേറെ വ്യത്യാസം സൃഷ്ടിച്ചെന്നാണ് പ്രീമിയര്‍ ലീഗിന്റെ നിലപാട്.

സ്‌പോണ്‍സര്‍മാരുമായുള്ള ചില കരാറുകള്‍ ‘ഷാം’ കരാറുകളായിരുന്നെന്നും ഉടമസ്ഥരുമായി ബന്ധപ്പെട്ട അബുദാബി ഗ്രൂപ്പില്‍നിന്നുള്ള ഫണ്ടിങ് മറച്ചുവെക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍. കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ 115 ആരോപണങ്ങളില്‍ 114 എണ്ണത്തിലും കുറ്റക്കാരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 29ന് പ്രീമിയര്‍ ലീഗ് കമ്മീഷന്‍ കണ്ടെത്തലുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രീമിയര്‍ ലീഗ് കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ റോബ് ഹാരിസ് സൊറിയാനോയോട് പ്രതികരണം തേടി. ”ഫുട്‌ബോള്‍ ആരാധകരോട് മാപ്പുപറയാനുണ്ടോ?” എന്ന ചോദ്യത്തിന് ”എനിക്ക് ഒന്നും പറയാനില്ല” എന്നായിരുന്നു മറുപടി. അപ്പീലില്‍ സിറ്റി വിജയിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. പ്രീമിയര്‍ ലീഗ് ‘ഷാം’ കരാറുകളെക്കുറിച്ച് പറയുന്നുണ്ടല്ലോ, ”ഇത് ഒരു ‘ഷാം’ ക്ലബാണോ? നിങ്ങള്‍ ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?” എന്ന ചോദ്യത്തിന് സൊറിയാനോ ”താങ്ക്യൂ, താങ്ക്യൂ” എന്ന് മാത്രമാണ് പ്രതികരിച്ചത്. തുടര്‍ന്ന് വീണ്ടും പ്രതികരണം ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം അതേ മറുപടി നല്‍കി മടങ്ങുകയായിരുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ള ശിക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക നടപടിയിലൂടെയായിരിക്കും ശിക്ഷ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്ന് പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. പിഴ, പോയിന്റ് കുറയ്‌ക്കല്‍, മത്സരത്തില്‍നിന്നുള്ള സസ്പെന്‍ഷന്‍, പ്രീമിയര്‍ ലീഗില്‍നിന്നുള്ള പുറത്താക്കല്‍ എന്നിവ നിയമപ്രകാരം സാധ്യമായ നടപടികളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സിറ്റിയുടെ അപ്പീല്‍ നടപടിയുടെ ഫലവും തുടര്‍ നടപടികളെ സ്വാധീനിക്കും.

കേസിന്റെ തുടക്കം 2023 ഫെബ്രുവരിയിലായിരുന്നു. 200910 മുതല്‍ 201718 വരെയുള്ള സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് പ്രീമിയര്‍ ലീഗ് വിഷയം സ്വതന്ത്ര കമ്മീഷന് കൈമാറിയത്.

Tags: questionedMan City chiefverdict confirmed
Share
Tweet
SendShare

More News from this section

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

Latest News

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies