നെവാദ: അമേരിക്കയില്‍ ഹെന്ഡേഴ്സൺ നഗരത്തിലെ വിവിധ ഇടങ്ങളിലായി വെടിവെയ്പ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് വിവരം. നഗരത്തിന്റെ വ്യത്യസ്ത മേഖലകളിലാണ് വെടിവെയ്പ്പുണ്ടായതെന്ന് നെവാദ പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നതുമായി ബന്ധപ്പെട്ട് പലയിടത്തും നടന്ന അക്രമങ്ങളുടെ തുടർച്ചയായിട്ടാണ് സുരക്ഷാ ഉദ്യോഗ്സ്ഥര്‍ വിലയിരുത്തുന്നത്. 22 കാരനായ ഒരു യുവാവാണ് വെടിയേറ്റ് മരിച്ചത്. 23 കാരിയും 18 വയസ്സുകാരനും 41, 53 വയസ്സുള്ള രണ്ടുപേർക്കുമാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്. വെടിവെച്ചെന്ന് കരുതപ്പെടുന്ന 20നു 30നും മദ്ധ്യേ പ്രായമുള്ള ഒരു യുവാവിനേയും യുവതിയേയും പോലീസ് പിടികൂടിയിട്ടുണ്ട്.
Comments