വെള്ളപ്പാണ്ട് (vitiligo) പൊതുവെ മനുഷ്യരിൽ കണ്ടുവരുന്ന രോഗമാണ്. എന്നാൽ അപൂർവമായി ചില മൃഗങ്ങളിലും ഇവ കാണാറുണ്ട്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച ഒരു വളർത്തുനായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 4 വയസുള്ള ബസ്റ്ററാണ് രോഗം പിടിപെട്ടതിന് പിന്നാലെ വൈറലായത്.
My boy Buster (4yo) has completely changed from black to white over the course of the last 2.5 years.
byu/TallyMatty inaww
ഒക്ലഹോമയാണ് ബസ്റ്ററിന്റെ സ്വദേശം. പൂർണമായും കറുത്ത നിറമുള്ള നായ ആയിരുന്നു ബസ്റ്റർ. എന്നാൽ രോഗം ബാധിച്ചതോടെ പൂർണമായും വെള്ളനിറമായി മാറി. രണ്ടര വയസുള്ളപ്പോഴാണ് നായക്ക് രോഗം പിടിപെടുന്നത്. അന്നുമുതൽ പതിയെ പതിയെ നിറം മാറി തുടങ്ങി. ഒടുവിൽ പൂർണമായും വെള്ളയായി തീർന്നു. രോഗം പിടിപെട്ടത് മുതലുള്ള ബസ്റ്ററിന്റെ വിവിധ ചിത്രങ്ങളും നായയുടെ ഉടമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
സാധാരണയായി മനുഷ്യരിൽ കണ്ടുവരുന്ന വെള്ളപ്പാണ്ട് ത്വക്കിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിറം നൽകുന്ന കോശങ്ങൾ നഷ്ടപ്പെടുമ്പോഴോ നശിക്കുമ്പോഴോ ഇത്തരത്തിൽ സംഭവിക്കാം. അമേരിക്കൻ സംഗീതജ്ഞനായിരുന്ന മൈക്കിൾ ജാക്സണ് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ജാക്സണിന്റെ ഓർമദിവസമായ ജൂൺ 25ന് വേൾഡ് വിറ്റിലിഗോ ദിനമായി ആചരിക്കുന്നു.