പാലക്കാട്: റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. കുന്നത്തേരി കടവരാത്ത് വീട്ടിൽ ക്യാപ്റ്റൻ സുബ്രഹ്മണ്യനാണ് (86) പൊള്ളലേറ്റത്. കിടന്നുറങ്ങുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ കനത്ത ചൂടിൽ സേവനം അനുഷ്ഠിച്ചിട്ടും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ക്യാപ്റ്റൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.
ആലപ്പുഴയിൽ കെട്ടിടനിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതത്തിന് പിന്നാലെയാണെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.