ന്യൂഡൽഹി : ഹൈരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുന്നത് അനിവാര്യമെന്ന് ബാബാ രാംദേവ്. നഗരത്തെ പുനർനാമകരണം ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്തുണ നൽകിക്കൊണ്ടാണ് ബാബാ റാംദേവ് രംഗത്തെത്തിയത്. ഹൈദരാബാദ് എന്നത് മുഗൾ ചക്രവർത്തിമാർ നൽകിയ പേരാണെന്നും നഗരത്തിന് ചക്രവർത്തിയായിരുന്ന ഹൈദരുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹൈദരാബാദിന്റെ പുനർനാമകരണത്തിനായി ജനങ്ങൾ ആവശ്യപ്പെട്ടതായി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപി ആധികാരത്തിലെത്തിയാലുടൻ തന്നെ ഈ ആവശ്യം സാധിച്ചുതരുമെന്ന് അദ്ദേഹം ഉറപ്പനൽകിയിരുന്നു. അതിന് ഉദാഹരണമാണ് അയോദ്ധ്യയും പ്രയാഗ്രാജും.
യോഗി ആദിത്യനാഥിന്റെ ഈ തീരുമാനം ഉചിതമാണെന്ന് ബാബാ റാംദേവ് അറിയിച്ചു. ഹൈദരാബാദ് മുഗൾ ചക്രവർത്തിയായ ഹൈദരുമായി ഒരു ബന്ധവുമില്ല. ഹൈദരാബാരിന്റെ അതിപുരാതന നാമമാണ് ഭാഗ്യനഗർ. ബ്രിട്ടീഷുകാരും മുഗൾ രാജാക്കന്മാരും ഇന്ത്യൻ സംസ്കാരത്തെ തകർക്കാൻ വേണ്ടിയാണ് നഗരങ്ങൾക്ക് ഇത്തരം പേരുകൾ നൽകിയിരിക്കുന്നത്. എന്നാൽ അത് ഇനിയും തുടരാൻ അനുവദിക്കരുത്. ബാബാ അറിയിച്ചു. ഭാഗ്യനഗർ എന്ന പേര് നൽകുന്നതിലൂടെ രാജ്യത്തിന്റെ അന്തസ്സാണ് വർദ്ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന യോഗിയുടെ തീരുമാനത്തിന് പിന്തുണ നൽകി കുറെയധികം സംഘടനകൾ രംഗത്തെത്തിയിരുന്നു.
Comments