ചങ്കുറപ്പോടെ അവരെത്തി; ചുവടുതെറ്റാതെ വേദി നിറഞ്ഞ് നൃത്തമാടി; അനന്തപുരിയുടെ ഹൃദയം കവർന്ന് വെള്ളാർമലയുടെ കുട്ടികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചങ്കുറപ്പോടെ അവരെത്തി; ചുവടുതെറ്റാതെ വേദി നിറഞ്ഞ് നൃത്തമാടി; അനന്തപുരിയുടെ ഹൃദയം കവർന്ന് വെള്ളാർമലയുടെ കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 09:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രമായിരുന്നു വെള്ളാർമല സ്‌കൂളിന്റേത്. ഒറ്റ രാത്രി കൊണ്ട് എല്ലാം മണ്ണെടുത്ത സ്വന്തം നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദി കീഴടക്കിയിരിക്കുകയാണ് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി സംഘം. ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായിട്ടാണ് ഏഴംഗ വിദ്യാർത്ഥിനി സംഘം അനന്തപുരിയിലെത്തിയത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ആഘാതവും അവിടത്തെ മനുഷ്യരുടെ അതിജീവന കഥയുമായിരുന്നു നൃത്തത്തിന്റെ പ്രമേയം. ഉദ്ഘാടന വേദിയായിരുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തിലേക്ക് നാടിന്റെ വേദന കോറിയിട്ട വരികൾക്കൊപ്പം അവർ ചുവടുവെച്ചു. മനോഹരമായ ചൂരൽമല ഗ്രാമവും സ്‌കൂൾ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ നൃത്തം, ദുരന്തചിത്രങ്ങളുടെ ഭീകരതയിലൂടെ കടന്നുപോയി അതിജീവനത്തിന്റെ നല്ല സന്ദേശം പകർന്നാണ് അവസാനിച്ചത്. അഞ്ചൽ, വീണ, സാധിക, വൈഗ, അശ്വനി, ശിവപ്രിയ, ഋഷിക. എന്നിവരാണ് വെള്ളാർമലയുടെ നൃത്താവിഷ്‌കാരവുമായി കലോത്സവവേദിയിലെത്തിയത്.

ഒരു പ്രദേശം മുഴുവനായി ഒലിച്ചുപോകാൻ തടസമായി നിന്നത് ആ സ്‌കൂൾ കെട്ടിടമായിരുന്നു. മലമുകളിൽ നിന്ന മരങ്ങളും മണ്ണും ഒലിച്ചിറങ്ങി സ്‌കൂൾ ഏറെക്കുറെ നാമാവശേഷമാകുകയും ചെയ്തിരുന്നു. വെള്ളാർമല സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്‌കാരം അരങ്ങിലെത്തിച്ചത്.

നൃത്തം അവതരിപ്പിച്ചതിന് ശേഷം മന്ത്രിമാരായ വി.ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എം.എൽ.എ. എന്നിവർ ചേർന്ന് വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. വേദിയിലെത്തും മുൻപ് മുഖ്യമന്ത്രിയും ഇവരെ കണ്ടിരുന്നു.

Tags: വി. ശിവൻകുട്ടിചൂരൽമല ഉരുൾപൊട്ടൽവെള്ളാർമല സ്‌കൂൾ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies