മാഞ്ഞുപോയ അഭിനയ സൗന്ദര്യം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മാഞ്ഞുപോയ അഭിനയ സൗന്ദര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 10:28 am IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യന്‍ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്നീ രണ്ടു സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ സൗന്ദര്യയുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നല്‍ക്കുന്നു. ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനുമായ സത്യനാരായണന്റേയും മഞ്ജുളയുടേയും മകളായി ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1972 ജൂലൈ 18 നാണ് സൗന്ദര്യ ജനിച്ചത്. 1992ല്‍ പുറത്തിറങ്ങിയ ഗാന്ധര്‍വ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കാലെടുത്തു വെച്ചു സൗന്ദര്യ പിന്നീട് എംബിബിഎസ് പഠനകാലത്ത് അമ്മൊരു എന്ന കന്നട ചിത്രത്തില്‍ അഭിനയിക്കുകയും ചിത്രം വിജയിച്ചതോടെ പഠനം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു.

കന്നട സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന സൗന്ദര്യ അധികം വൈകാതെ തന്നെ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കുകയും വളരെ പെട്ടന്നു തന്നെ തെലുങ്കിലെ മുന്‍നിര നായികയായി മാറുകയും ചെയ്തു. കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ അമിതാബ് ബച്ചന്‍ നായകനായ സൂര്യവംശം എന്ന ചിത്രത്തിലാണ് സൗന്ദര്യ അഭിനയിച്ചത്. കൂടാതെ തെന്നിന്ത്യയിലെ മുന്‍നിര നായകന്മാരായ വിഷ്ണുവര്‍ദ്ധന്‍, രജനികാന്ത്, ചിരഞ്ജീവി, കമലഹാസന്‍, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ അഭിനയ സൗന്ദര്യം അധികകാലം സിനിമാലോകത്ത് നിലനിന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെട്ട് 2004 ഏപ്രില്‍ 18 നാണ് സൗന്ദര്യ വിടപറഞ്ഞത്. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ കന്നട റീമേക്കായ ആപ്തമിത്രയാണ് സൗന്ദര്യയുടെ അവസാന ചിത്രം. മോഡേണ്‍ തെലുങ്ക് സിനിമയുടെ സാവിത്രി എന്നായിരുന്നു സിനിമ ലോകം സൗന്ദര്യയെ വിശേഷിപ്പിച്ചിരുന്നത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies