കാൻബറ: ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്‌ക്ക് 11 റൺസ് ജയം. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസിസ് ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 ൽ അവസാനിക്കുകയായിരുന്നു. യൂസ് വേന്ദ്ര ചഹലിന്റെയും ടി നടരാജന്റെയും തകർപ്പൻ ബൗളിംഗാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റൺസെടുത്തത്. 23 പന്തില്‍ ഒരു സിക്‌സറും 5 ബൗണ്ടറികളുമടക്കം 44 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. ജഡേജയുടെ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രാഹുല്‍(51), സഞ്ജു സാംസണ്‍(23), ഹാര്‍ദ്ദിക് പാണ്ഡ്യ(16) എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടവര്‍. ധവാന്‍(1), കോഹ്ലി(9), മനീഷ് പാണ്ഡെ(2), വാഷിംഗ്ടണ്‍ സുന്ദര്ഡ(7) എന്നിവര്‍ നിരാശപ്പെടുത്തി.
ഓസീസിനായി ഹെന്റിക്വസാണ് ബൗളിംഗില്‍ തിളങ്ങിയത്. 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഹെന്റിക്വസ് 3 വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് 34 റണ്‍സിന് 2 വിക്കറ്റ് സ്വന്തമാക്കി. സാംപയും സ്വെപ്‌സണും ഒരോ വിക്കറ്റ് വീതം നേടി.















