ഉഴുന്നു വേണ്ട...ചെറുപയര്‍ മതി സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി തയ്യാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഉഴുന്നു വേണ്ട…ചെറുപയര്‍ മതി സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി തയ്യാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2020, 11:06 am IST
Facebook
Twitter
WhatsAppTelegram

ഇഡ്ഡലിയും സാമ്പാറും മുന്നില്‍ കിട്ടിയാല്‍ കഴിയ്‌ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. സാധാരണയായി അരിയും ഉഴുന്നും അരച്ചെടുത്താണ് സ്വാദിഷ്ടവും മൃദുവായ ഇഡ്ഡലിയ്‌ക്കുളള മാവ് തയ്യാറാക്കുന്നത്. എന്നാല്‍ ഉഴുന്നില്ലാതെ ചെറുപയര്‍ ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കി നോക്കിയാലോ… കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുമെങ്കിലും വളരെ സ്വാദിഷ്ടവും മൃദുലവുമായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഇത്തിരി ചെറുപയര്‍ മതി. ഉഴുന്നും അരിയും അരച്ച് തയ്യാറാക്കുന്ന മാവിന്റെ അതേ രുചിയില്‍ തന്നെ ലഭിക്കുന്നു. ഇതിനായി തലേദിവസം രാവിലെ രണ്ട് കപ്പ് പച്ചരിയും കാല്‍ കപ്പ് ചെറുപയറും വെള്ളത്തിലിട്ടു വയ്‌ക്കുക. വൈകുന്നേരം ആകുമ്പോഴേക്കും ഇത് നന്നായി കുതിര്‍ന്ന് വന്നിട്ടുണ്ടാകും. ചെറുപയര്‍ നന്നായി കഴുകി അതിനു മുകളിലെ പച്ച നിറത്തിലുള്ള തൊലിയെല്ലാം മാറ്റിയെടുത്ത ശേഷം വെള്ളം കുറച്ച് നന്നായി അരച്ചെടുക്കുക.

മുകളിലെ തൊലികളഞ്ഞതിനാല്‍ പച്ച നിറം ഉണ്ടാകില്ല. ശേഷം പുളിപ്പിക്കാന്‍ ആയി വെയ്‌ക്കുക. പിറ്റേ ദിവസത്തേക്ക് മാവ് നന്നായി പുളിച്ചു വന്നിട്ടുണ്ടാകും. ഇതിലേക്ക് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇഡ്ഡലി തട്ടില്‍ എണ്ണ തൂവി മാവ് ഒഴിച്ചു കൊടുത്ത് ആവിയില്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചെറുപയറിന്റെ രുചിയോ നിറമോ ഉണ്ടാവുകയില്ല. സാധാരണ ഇഡ്ഡലിയുടെ രുചി തന്നെയായിരിക്കും. എന്നാല്‍ അതിലും ആരോഗ്യ പ്രദമായ ഒരു ഇഡ്ഡലിയാണിത്. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു ധാന്യമാണ് ചെറുപയര്‍. പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ് ചെറുപയര്‍.

പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്‌ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്‌ക്കാന്‍ ഏറെ നല്ലതാണിത്. കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുളള നല്ലൊരു വഴികൂടിയാണ് ചെറുപയര്‍.

Tags: healthy breakfast
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies