കാന്‍ബെറ: ചൈനയുടെ ഭാഗത്തുനിന്നും നടക്കുന്ന അവഹേളനത്തിന് ചുട്ടമറുപടിയുമായി ഓസ്ട്രേലിയ. വിദേശ നയം പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈനയെ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ചൈനയ്ക്കെതിരെ ഓസ്ട്രേലിയയുടെ നയങ്ങള്‍ക്ക് പാര്‍ലമെന്റ് സമ്പൂര്‍ണ്ണ പിന്തുണ നല്കി. പുതിയ നയമനുസരിച്ച് വിദേശകാര്യമന്ത്രിക്ക് നേരിട്ട് ഏതു രാജ്യവുമായുള്ള കരാറും റദ്ദാക്കാന്‍ അവകാശമുണ്ടായിരിക്കും. ഉപരോധം
ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിലെ സൈനിക നടപടി പ്രചരിപ്പിച്ചാണ് ചൈന രംഗത്തെത്തിയത്.
കൊറണയ്ക്ക് മുന്നേ തന്നെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് രേഖകള്‍ സൈബര്‍ ആക്രമണങ്ങളിലൂടെ ചൈന കൈക്കലാക്കിയതിന്റെ പേരില്‍ ഓസ്ട്രേലിയ നടപടി എടുത്തിരുന്നു. അതിന് പിറകേയാണ് 5ജി കരാറില്‍ ചൈനയുടെ പങ്കാളിത്തവും ഉപേക്ഷിച്ചത്. ഇതിനുള്ള പ്രതികാര നടപടി എന്ന നിലയിലാണ് അഫ്ഗാനില്‍ ഓസ്ട്രേലിയന്‍ സൈനികര്‍ നിരപരാധികളെ വെടിവെച്ചുകൊന്നുവെന്ന വാര്‍ത്തകളുമായി ചൈന രംഗത്തിറങ്ങിയത്. ചൈന ഐക്യരാഷ്ട്ര സഭയിലും ശക്തമായി പ്രതികരിച്ചിരുന്നു. ഒപ്പം ചൈനീസ് വിദേശകാര്യമന്ത്രി ഓസ്ട്രേലിയന്‍ സൈനികന് ഒരു അഫ്ഗാന് ബാലന്റെ കഴുത്തറുക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജചിത്രം പ്രചരിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി.
Comments