രാഷ്ട്ര സേവകരേ... പ്രണാമം...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

രാഷ്‌ട്ര സേവകരേ… പ്രണാമം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2020, 03:08 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടപ്പിലാക്കിയ പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് 19 വർഷം പൂർത്തിയാവുന്നു. തീവ്രവാദം കയറ്റി അയച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐ എസ് ഐ യുടെ പദ്ധതി ലഷ്കർ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകൾ സംയുക്തമായി നടപ്പിലാക്കിയതായിരുന്നു പാർലമെന്റ് ആക്രമണം

അഞ്ച് തീവ്രവാദികളടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2001 നവംബറിൽ ശ്രീനഗർ നിയമ സഭാമന്ദിരം ആക്രമിച്ചതിനു സമാനമായ ആക്രമണമായിരുന്നു ഭീകരർ നടത്തിയത്. സ്ഫോടകവസ്തു നിറച്ചതും വ്യാജ സ്റ്റിക്കർ പതിച്ചതുമായ കാർ ആണ് ആക്രമണത്തിനുപയോഗിച്ചത്. അന്നത്തെ ഉപരാഷ്‌ട്രപതി കിഷൻ കാന്തിന്റെ വാഹനത്തിനു നേരെ ഭീകരർ കാർ ഓടിച്ചു കയറ്റുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു . സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു .

പാർലമെന്റ് ആക്രമണത്തിലെ പ്രധാന സൂത്രധാരൻ കാശ്മീർ സ്വദേശിയായ അഫ്സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. വധശിക്ഷ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് വനിതാ കോൺസ്റ്റബിൾ കമലേഷ് കുമാരിക്ക് ലഭിച്ച അശോക ചക്ര ബന്ധുക്കൾ സർക്കാരിന് തിരിച്ചു നൽകി . ഒടുവിൽ 2013 ഫെബ്രുവരി 9 ന് അഫ്സലിനെ തൂക്കിക്കൊന്നു . പാർലമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ഘാസി ബാബ 2003 ആഗസ്റ്റിൽ ബി എസ് എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു

പാർലമെന്റ് ആക്രമണത്തേക്കാൾ ഭീതിദമായത് അക്രമികളെ സംരക്ഷിക്കാനും അവർക്കു വേണ്ടീ വാദിക്കാനും മനുഷ്യാവകാശത്തിന്റെ മേൽ മൂടിയണിഞ്ഞവരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണ് .ഐ എസ് ഐ യുടെ ‘ബ്ലീഡ് ഇന്ത്യ ‘ പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങളെ ലോകമെങ്ങുമുള്ള ഇന്ത്യാ വിരുദ്ധരുടെ പണം പറ്റിക്കൊണ്ടാണ് ഇക്കൂട്ടർ വെള്ളപൂശുന്നത് . കാർഗിൽ ആക്രമണം പാകിസ്ഥാൻ ചെയ്തതല്ലെന്നും അന്നത്തെ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞവർ ഈ ഭാരതത്തിൽ തന്നെയുണ്ട്. യുദ്ധത്തിൽ മരിച്ചവരെ പാകിസ്ഥാൻ ഷഹീദ് ആയി പ്രഖ്യാപിച്ചതോടെ ആ പ്രചാരണവും അവസാനിച്ചു.

ഭാരതമെന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നുള്ള സംശയം  ഭരണഘടനാ ശില്പീ ഡോ ബി ആർ അംബേദ്കർ ഒരിക്കൽ പ്രകടിപ്പിച്ചിരുന്നു . 1949 നവംബർ 25 ന് ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം ചെയ്ത പ്രസംഗം ഇന്നും കാലാതിവർത്തിയായി നിലകൊള്ളുന്നു.

“ഈ സ്വാതന്ത്ര്യം ഭാവിയിലെന്താവും. ? ഭാരതം ഈ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ നഷ്ടപ്പെടുത്തുമോ ? എന്റെ മനസ്സിനെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണിത് .ഭാരതം എന്നും അസ്വതന്ത്രമായിരുന്നു എന്നല്ല . എന്നാൽ ഒരിക്കൽ അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . ഇനിയും അത് ആവർത്തിക്കുമോ ? ഭാവിയെപ്പറ്റി എനിക്കുള്ള ആശങ്ക അതാണ് .എനിക്കു വിഷമം ഭാരതം മുമ്പൊരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല . ഭാരതീയർ തന്നെ നഷ്ടപ്പെടുത്തി എന്നതാണ്.

മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിറിന്റെ സൈന്യാധിപൻ കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതെ ഒഴിഞ്ഞുമാറി. പൃഥ്വീരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഘോറിയെ വിളിച്ചു ജയചന്ദ്. ഹിന്ദുക്കൾക്കു വേണ്ടി ശിവാജി പോരാടുമ്പോൾ മുഗളർക്കു വേണ്ടി മറാഠികളും രജപുത്രരും യുദ്ധം ചെയ്തു. 1857 ഇൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ സിഖുകാർ മാത്രം മൂകപ്രേക്ഷകരായി .

ഈ ചരിത്രം ആവർത്തിക്കുമോ ? എനിക്കുള്ള മനോവ്യഥ ഇതുമാത്രമാണ്. ഈ വ്യഥയ്‌ക്കു കാരണം നമ്മുടെ ഇടയിലുള്ള ജാതിമത വിദ്വേഷങ്ങൾ മാത്രമല്ല , ഇപ്പോൾ അതോട് ചേർന്നിരിക്കുന്ന വിഭിന്നവും പരസ്പര ദ്വേഷികളുമായ രാഷ്‌ട്രീയ കക്ഷികളും കൂടിയാണ്.. ഭാരതജന സമൂഹത്തിന് രാഷ്‌ട്രമോ അതോ രാഷ്‌ട്രീയകക്ഷികളോ വലുത് ? എനിക്കു ചിന്തിക്കാൻ തന്നെ ഭയംതോന്നുന്നു .

രാഷ്‌ട്രീയകക്ഷികൾ തങ്ങളുടെ രാഷ്‌ട്രത്തെക്കാൾ പ്രധാനമായി തങ്ങളെത്തന്നെ കരുതിയാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംതവണയും അപകടത്തിലാവുമെന്നു മാത്രമല്ല അത് ശാശ്വതമായി നഷ്ടപ്പെടുകയും ചെയ്യും .എന്തൊക്കെയായാലും ഇത്തരമൊരു ദുസ്ഥിതി വരാതിരിക്കാൻ നാം ശ്രദ്ധിക്കണം . നമ്മുടെ രക്തത്തിൽ അവസാന തുള്ളിവരെ നമ്മൾ സ്വാതന്ത്ര്യരക്ഷയ്‌ക്കു വേണ്ടി പോരാടണം !!! “ (ഡോ : ബി ആർ അംബേദ്കർ )

ഇന്നും രാഷ്‌ട്രത്തിനു നേരേയുള്ള ഭീകര പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മുന്നേറുകയാണ് . രാഷ്‌ട്രീയ ലക്ഷ്യത്തിനായി, രാഷ്‌ട്രത്തെ ആക്രമിക്കുന്നവർക്ക് പിന്തുണ കൊടുക്കാൻ പോലും ചിലർ ശ്രമിക്കുന്നു . ഭീകരരെ വെള്ള പൂശുന്നു . അവർക്കു വേണ്ടി മനുഷ്യാവകാശ ഗാഥകൾ രചിക്കുന്നു . പ്രക്ഷോഭങ്ങളും സെമിനാറുകളും നടത്തുന്നു.

ഈ സാഹചര്യത്തിൽ രാഷ്‌ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും രാഷ്‌ട്രത്തിനു നേരേ ഉയരുന്ന വെല്ലുവിളികളെ ധീരതയോടെ പ്രതിരോധിക്കാനും മുൻപുള്ളതിനേക്കാൾ  ഓരോ പൗരനും പ്രവർത്തിക്കേണ്ടിയിരിക്കുന്നു .
2001 ഡിസംബർ 13 ന് തീവ്രവാദികളുടെ ആക്രമണത്തിൽ നിന്നും ജനാധിപത്യത്തിന്റെ ശ്രീകോവിൽ സംരക്ഷിക്കുന്നതിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സുരക്ഷാ സൈനികരെ ഓർമ്മിച്ചു കൊണ്ട് നമുക്ക് കൂടുതൽ ജാഗരൂകരാകാം .. നമ്മുടെ മാതൃഭൂമിക്കു വേണ്ടി ..

ധീര ബലിദാനികൾക്ക് ജനം ടിവിയുടെ പ്രണാമം …

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies