ഒടിയൻ വീണ്ടുമെത്തുന്നു; വിവരം പങ്കുവച്ച് തിരക്കഥാകൃത്ത്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടിയൻ വീണ്ടുമെത്തുന്നു; വിവരം പങ്കുവച്ച് തിരക്കഥാകൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2020, 04:19 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ചിത്രം ഒടിയന്റെ രണ്ടാം വാർഷിക ദിനത്തിൽ സന്തോഷം പങ്കുവച്ച് തിരക്കഥാകൃത്ത് കെ. ഹരികൃഷ്ണൻ. ചിത്രത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമയ്‌ക്ക് മുൻപേ ചിത്രത്തിന്റെ തിരക്കഥ പ്രസാധനം ചെയ്യാൻ ആവശ്യങ്ങൾ ഉണ്ടായെങ്കിലും വേണ്ടെന്ന് വച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരികൃഷ്ണന്റെ പ്രതികരണം.

സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകൾക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് ആലോചനയിൽവന്നില്ലെന്നും ഹരികൃഷ്ണൻ പറഞ്ഞു.

വി.എ ശ്രീകുമാറാണ് ഒടിവിദ്യ പശ്ചാത്തലമാക്കിയുള്ള ഒടിയൻ സംവിധാനം ചെയ്തത്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച സിനിമയിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി. സിനിമയ്‌ക്ക് വേണ്ടി മോഹൽലാൽ പ്രത്യേക ട്രീറ്റ്‌മെന്റിലൂടെ തടി കുറച്ചിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

ഇന്ന് ‘ഒടിയൻ’ റിലീസ് ചെയ്തിട്ടു രണ്ടു വർഷം. ഒരു വലിയ സിനിമയ്‌ക്ക്് അർഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമർശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓർമകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.

എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയൻ. പ്രിയപ്പെട്ടവരായ മോഹൻലാൽ, മഞ്ജു വാരിയർ, വി.എ. ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, പത്മകുമാർ, ഷാജി കുമാർ… ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോൺ ലീനിയർ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.

സിനിമയ്‌ക്കുമുൻപേ തിരക്കഥ പ്രസാധനം ചെയ്യാൻ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകൾക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയിൽവന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാർഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. )

ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാൾദിനത്തിൽ, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു. നല്ല പുസ്തകങ്ങളുടെ നിർമിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോൺ ബുക്‌സ് ആണു പ്രസാധകർ. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനിൽ വേഗയുടെ പ്രസാധനമികവും ഡിസൈൻ വൈദഗ്ധ്യവും ഒടിയൻ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റർ അനിലിന്റെ വിരൽവരത്തിന്റെ മുദ്രയാണ്. പുസ്തകത്തിന്റെ പ്രകാശനവിവരങ്ങൾ പിന്നീടറിയിക്കാം.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies