തിരുവനന്തപുരം : കേരളത്തിൽ ജിയോയ്ക്ക് ഒരു കോടിയിലേറെ വരിക്കാർ . കൊറോണ കാലത്താണ് ജിയോയ്ക്ക് ഇത്രയേറെ വരിക്കാരുണ്ടായത് . കഴിഞ്ഞ നാലു വർഷം കൊണ്ടാണ് സംസ്ഥാനത്ത് ജിയോ ഈ നേട്ടം കൈവരിച്ചത് .
കൊറോണയും,ലോക് ഡൗണും വന്നതോടെ വീട്ടിലിരുന്നാണ് പലരും ജോലി ചെയ്യുന്നത് . ഒപ്പം ഓൺലൈൻ ക്ലാസുകളുമായതോടെ ജിയോ ഇന്‍ഫോകോമിന് വരിക്കാരും കൂടി.
കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിംഗ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ് വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. നിലവിൽ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് ജിയോ.
Comments