തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടത്തുന്ന രീതി..
1. വോട്ടെണ്ണൽ 2020 ഡിസംബർ 16- ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
2. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജൻറ് മാർക്ക് മാത്രമേ കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കൂ.
3. സ്ഥാനാർത്ഥിക്കും , ചീഫ് ഇലക്ഷൻ ഏജൻറ് നും കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കും.
വോട്ടെണ്ണൽ പ്രക്രിയ…
1. കൗണ്ടിംഗ് ഹാളിനുള്ളിൽ കൗണ്ടിംഗ് ടേബിളുകൾ ക്രമീകരിച്ചിരിക്കും. കൗണ്ടിംഗ് ടേബിളിൽ കൗണ്ടിംഗ് ഓഫീസേഴ്സ് ഉണ്ടാകും.
2.റിട്ടേണിംഗ് ഓഫീസർ ക്കായി പ്രത്യേകം ടേബിൾ ക്രമീകരിച്ചിരിക്കും.
3. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക.
4. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും.
5. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നശേഷം EVM കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിക്കും. (പോളിംഗ് സ്റ്റേഷനിൽ പ്രിസൈഡിങ് ഓഫീസറുടെ മുന്നിൽ ഇരുന്ന വോട്ട് രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഭാഗമാണ് കൺട്രോൾ യൂണിറ്റ്.)
6. ബാലറ്റ് യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ കൊണ്ടു വരികയില്ല. പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് കമ്പാർട്ട്മെൻറ് നുള്ളിൽ വിരലമർത്തി വോട്ട് ചെയ്ത ഭാഗമാണ് ബാലറ്റ് യൂണിറ്റ്. (ത്രിതല പഞ്ചായത്തുകളിൽ 3 ബാലറ്റ് യൂണിറ്റുകളും, മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഒരു ബാലറ്റ് യൂണിറ്റ്)
7. ക്യാരി ബാഗിൽ നിന്നും സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തെടുക്കുമ്പോൾ അവ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
8. അടുത്തതായി കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഉടനെ കൺട്രോൾ യൂണിറ്റിൽ ഡിസ്പ്ലേ ഭാഗത്ത് SEC KERALA. എന്നും Date, Time എന്നിവയും ഡിസ്പ്ലേ വരും. കൂടാതെ കൺട്രോൾ യൂണിറ്റ്ന്റെ നമ്പർ, നമ്പർ ഓഫ് പോസ്റ്റ്-(Post-1 ഗ്രാമപഞ്ചായത്ത് post-2 ബ്ലോക്ക് പഞ്ചായത്ത് post-3 ജില്ലാ പഞ്ചായത്ത്.
മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും post-1 എന്നുമാത്രം) സ്ഥാനാർത്ഥികളുടെ എണ്ണം എന്നിവയും ഡിസ്പ്ലേയിൽ വരും.
9. ഇനി മധ്യഭാഗത്തെ പേപ്പർ സീൽ പൊട്ടിച്ച് അതിനടിയിൽ ഉള്ള ടാഗ് കട്ട് ചെയ്തു മാറ്റി ലിഡ് (Lid) മാറ്റും. അവിടെ RESULT-1( മെഷീനിലെ റിസൾട്ട് ) RESULT-2 (DMMഡി ലെ റിസൾട്ട്) എന്ന് കാണാം.
10.RESULT-1 ബട്ടണമർത്തിയാണ് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ട് എടുക്കുന്നത്.
RESULT-2 ബട്ടണ് താഴെ DMM യൂണിറ്റ് ആണ്. DMM ൽ വോട്ട് സംബന്ധമായ മുഴുവൻ വിവരങ്ങളും ഉണ്ടാകും. പിന്നീടുള്ള ആവശ്യങ്ങൾക്കായി ഇലക്ഷൻ കമ്മീഷൻ ഭദ്രമായി എക്കാലത്തേക്കും സൂക്ഷിക്കുന്നത് DMM ആണ്. കൺട്രോൾ യൂണിറ്റ് അല്ല. കൺട്രോൾ യൂണിറ്റുകൾ അടുത്ത തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കും.
11.Result-1 ബട്ടൺ അമർത്തുമ്പോൾ ആദ്യം PDT..Poll date and time
PST… Poll start time
PET…. Poll end time എന്നിവ ഡിസ്പ്ലേ ചെയ്യും തുടർന്ന് ആകെ വോട്ടർമാരുടെ എണ്ണം കാണിക്കും. തുടർന്ന് Post-1 (ഗ്രാമ പഞ്ചായത്തിലേക്ക് ) വോട്ട് ചെയ്തവരുടെ എണ്ണം കാണിക്കും. തുടർന്ന് പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കാണിക്കും. ആകെ വോട്ടർമാരുടെ എണ്ണവും ഓരോ പോസ്റ്റിലേ ക്കും വോട്ട് ചെയ്തവരുടെ എണ്ണവും വ്യത്യസ്തമാകാം. കാരണം ഒരു വോട്ടർ ത്രിതല പഞ്ചായത്തിലെ മൂന്ന് പോസ്റ്റിലേക്കും വോട്ട് ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ പോസ്റ്റിലേക്ക് മാത്രം വോട്ട് മാത്രം രേഖപ്പെടുത്തി END ബട്ടൺ അമർത്തി പോകാം.
12. തുടർന്ന് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ബാലറ്റിൽ പേര് ചേർത്തിരുന്ന ക്രമമനുസരിച്ച് ഡിസ്പ്ലേ ചെയ്യും.
അടുത്തതായി Post-2- ബ്ലോക്ക് പഞ്ചായത്ത് വോട്ടുകൾ ഡിസ്പ്ലേ ചെയ്യും.
അടുത്തത് Post-3 ജില്ലാ പഞ്ചായത്തുകളിലെ വോട്ടുകൾ ഡിസ്പ്ലേ ചെയ്യും
എല്ലാ പോസ്റ്റുകളുടെയും വോട്ടുകൾ ഡിസ്പ്ലേ ചെയ്തുകഴിഞ്ഞാൽ ഡിസ്പ്ലേ ഭാഗത്ത് END മെസ്സേജ് വരും.
14. വോട്ടുകളുടെ എണ്ണം ഡിസ്പ്ലേ സമയത്ത് എഴുതിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഡിസ്പ്ലേ ചെയ്ത് കാണിക്കാൻ ആവശ്യപ്പെടാം.
15. വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞാൽ വോട്ടിംഗ് മെഷീനിലെ ബാറ്ററി കമ്പാർട്ട്മെൻറ് തുറന്ന് ബാറ്ററി റിമൂവ് ചെയ്യും. അതിനുശേഷം DMM ഇളക്കി എടുത്തു സൂക്ഷിക്കും. പിന്നീട് വോട്ടിങ് മെഷീൻ സീൽ ചെയ്ത മാറ്റും.
16. വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളി ലേയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും.
17. റിസൾട്ട് ഷീറ്റ് ഏജൻറ്മാർ ഒപ്പിട്ട് നൽകണം.
18.വിജയിച്ച സ്ഥാനാർത്ഥിക്ക് ഉടൻതന്നെ റിട്ടേണിംഗ് ഓഫീസർ ‘തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്’ നൽകും.
19.മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഒരു പോസ്റ്റ് മാത്രമേ (Post-1)ഉള്ളൂ.
വോട്ടെണ്ണൽ പ്രക്രിയ മുകളിൽ വിവരിച്ച രീതിയിൽ തന്നെ. വ്യത്യാസമൊന്നുമില്ല.















