കളിമണ്ണു കൊണ്ടും മെഴുകു കൊണ്ടും തീര്‍ത്ത ആനയുടെ നിരവധി ശില്പങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എല്ലാം തന്നെ കാഴ്ചയില്‍ വളരെ മനോഹരങ്ങളുമാണ്. ഇത്തരത്തില്‍ വ്യത്യസ്തമായി തീര്‍ത്ത പല രൂപങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാറുണ്ട്. ഇത്തരം രൂപങ്ങള്‍ അലങ്കാരത്തിനും മറ്റുമായി നാം വീടുകളില്‍ വാങ്ങി വയ്ക്കാറുമുണ്ട്. അതുപ്പോലെ തന്നെ വ്യത്യസ്തമാണ് പച്ചക്കറികളിലും പഴങ്ങളിലുമുണ്ടാക്കുന്ന നിരവധി രൂപങ്ങള്‍. കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്ന തരത്തിലുളളവയായിരിക്കും അവ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു ആനക്കുട്ടിയുടെ ശില്പമാണ്.
എന്നാല്‍ ഇത് തയ്യാറാക്കിയിരിക്കുന്നത് കളിമണ്ണും മെഴുകും പഴങ്ങളും പച്ചക്കറികളും കൊണ്ടല്ല. ചോക്ലേറ്റ് കൊണ്ടാണ് വ്യത്യസ്തവും കൗതുകകരമായ ഈ ആനക്കുട്ടിയെ തയ്യാറാക്കി എടുത്തത്. അമൗറി ഗുയിചോന്‍ എന്ന ഷെഫാണ് ഇത്തരത്തില്‍ ഈ ചോക്ലേറ്റ് ആനക്കുട്ടിയെ തയ്യാറാക്കിയിരുന്നത്. തൊണ്ണൂറു കിലോ ചോക്ലേറ്റാണ് ആനക്കുട്ടിയെ തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. കൊമ്പും നഖവും ഉള്‍പ്പെടെ ആനയുടെ എല്ലാ ഭാഗങ്ങളും തയ്യാറാക്കി, അതിനു ശേഷം ആനയുടെ എല്ലാ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് ആനക്കുട്ടിയെ മുഴുവനാക്കുന്നത്.
രണ്ടുകാലില്‍ നില്‍ക്കുന്ന ഈ ചോക്ലേറ്റ് ആനക്കുട്ടിയെ ആരും ഒന്നു നോക്കിപ്പോകും. കൂടാതെ വ്യത്യസ്തവും കൗതുകകരമായ ഈ ചോക്ലേറ്റ് ആനക്കുട്ടിയെ കണ്ടാല്‍ തൊട്ടു നോക്കാന്‍ കൊതിക്കുന്നവരും ഏറെയാണ്. അത്രയ്ക്ക് മനോഹരമായ ഒന്നാണിത്. ചോക്ലേറ്റ് ആനക്കുട്ടിയെ തയ്യാറാക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആനകളെ കുറിച്ചുളള കൗതുകകരമായ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്.
Comments