അവലില്‍ സതീര്‍ത്ഥ്യസ്‌നേഹം വരച്ച് രതീഷ് ബാലാമണി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അവലില്‍ സതീര്‍ത്ഥ്യസ്‌നേഹം വരച്ച് രതീഷ് ബാലാമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2020, 11:17 am IST
FacebookTwitterWhatsAppTelegram

ശ്രീകൃഷ്ണന്റെ സതീര്‍ത്ഥ്യനായ കുചേലന് സമ്പദ് സമൃദ്ധി ലഭിച്ച ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഈ ദിവസം ക്ഷേത്രങ്ങളില്‍ അവില്‍ കിഴി സമര്‍പ്പണം പോലെയുളള ചടങ്ങുകള്‍ നടത്താറുണ്ട്. എന്നാല്‍ കുചേല ദിനത്തില്‍ ശ്രീകൃഷ്ണനേയും കുചേലനേയും അവലില്‍ വരച്ചിരിക്കുകയാണ് രതീഷ് ബാലാമണി എന്ന കലാകാരന്‍. കാഴ്ചയില്‍ ഏറെ മനോഹരമാണ് ഈ കലാവിരുത്. അവില്‍ പൊതിയുമായി തന്റെ സതീര്‍ത്ഥ്യനെ കാണാന്‍ പോയ കുചേലന്റെ കഥ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. ദരിദ്ര കുടുംബത്തില്‍ ജീവിച്ചിരുന്ന കുചേലന്‍ പൂര്‍വ്വികരെ പോലെ തന്നെ ഭിക്ഷയാചിച്ചാണ് തന്റെ കുടുംബം പുലര്‍ത്തിയിരുന്നത്. ഒരു ദിവസം ഭിക്ഷാടനം കഴിഞ്ഞ് കുടിലില്‍ വിശ്രമിക്കുന്ന സമയം തന്റെ സുഹൃത്തായ ശ്രീകൃഷ്ണനെ കുറിച്ചുള്ള കഥകള്‍ പറയുന്നതിനിടെ ഭാര്യ അദ്ദേഹത്തോട് ചോദിച്ചു സുഹൃത്തിനോട് നമ്മുടെ അവസ്ഥ പറഞ്ഞുകൂടേ എന്ന്.

ദാരിദ്ര്യം നമ്മുടെ വിധിയാണ്. അത് അദ്ദേഹത്തെ കൂടി പറഞ്ഞ് കേള്‍പ്പിച്ച് ആ മനസുകൂടി വേദനിപ്പിക്കേണ്ടതുണ്ടോ….. മാത്രമല്ല എന്നെ തിരിച്ചറിയുമോ എന്നു പോലും സംശയമാണ്. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ കടുത്ത ദാരിദ്ര്യം ശ്രീകൃഷ്ണനെ അറിയിക്കാനായി കുചേലന്‍ ദ്വാരകയിലേക്ക് പുറപ്പെട്ടു. പോകുമ്പോള്‍ കൂട്ടുകാരനു നല്‍കാനായി ഒരു കിഴിയില്‍ അവിലും കരുതിയിരുന്നു. എന്നാല്‍ ദ്വാരകയുടെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ തന്നെ കുചേലന്റെ വേഷം കണ്ട് ആളുകള്‍ തടഞ്ഞു. ശ്രീകൃഷ്ണനെ കാണാന്‍ കഴിയാതെ മടങ്ങിപ്പോകാന്‍ തുടങ്ങിയ കുചേലനെ ശ്രീകൃഷ്ണന്‍ കൊട്ടാരത്തിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവര്‍ കുട്ടിക്കാലത്തെ നിരവധി കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.

അതിനിടയില്‍ കുചേലന്‍ സ്‌നേഹപൂര്‍വ്വം കൊണ്ടുവന്ന പൊതി കൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടു. അതെന്താണെന്ന് ചോദിച്ച് അതില്‍ നിന്നും ഒരു പിടി കഴിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ പിടി വരാന്‍ തുനിഞ്ഞപ്പോള്‍ രുഗ്മിണി ഭഗവാന്റെ കൈപിടിച്ചു. കാരണം വീണ്ടും കഴിച്ചാല്‍ സാക്ഷാല്‍ മഹാലക്ഷ്മി കുചേലന്റെ വീട്ടിലെത്തും. ആദ്യത്തെ തവണ ഭക്ഷിച്ചപ്പോള്‍ തന്നെ കുചേലന് വേണ്ടുന്ന സഹായം ലഭിച്ചു കഴിഞ്ഞിരുന്നു. കുചേലന്‍ വീട്ടിലേക്ക് മടങ്ങി. സംസാരത്തിനിടെ തന്റെ ആവശ്യങ്ങള്‍ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ തന്റെ കുടിലിന് അടുത്തെത്തിയപ്പോള്‍ കുചേലന്‍ അത്ഭുതപ്പെട്ടു. കുടില്‍ നിന്ന സ്ഥലത്ത് ഒരു മണിമാളിക. ഭാര്യയും മക്കളുമെല്ലാം നല്ല വസ്ത്രം ധരിച്ചിരിക്കുന്നു. അദ്ദേഹത്തിനു കാര്യം തിരിച്ചറിഞ്ഞു. ഇതാണ് കുചേല ദിനം ആചരിക്കുവാനുളള കഥാസാരമായി ഭാഗവതത്തില്‍ പറയുന്നത്.

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies