ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളിൽ ഇനി പകുതി ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ മതി. ആഭ്യന്തര വിമാനങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്ന പദ്ധതി എയർ ഇന്ത്യ ആരംഭിച്ചു. ഇന്ത്യയിൽ സ്ഥിര താമസക്കാരായ 60 വയസ് പിന്നിട്ട പൗരന്മാർക്ക് ഇക്കോണമി ക്ലാസിൽ പകുതി നിരക്കിൽ ടിക്കറ്റെടുക്കാം.
എയർ ഇന്ത്യ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമായിരിക്കും ഓഫർ ലഭ്യമാകുക. വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണം. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കണം. പ്രായത്തിൽ കൃത്രിമം കാട്ടിയാൽ മുഴുവൻ തുകയും ഈടാക്കുമെന്നാണ് എയർ ഇന്ത്യാ അധികൃതർ അറിയിച്ചിരിക്കുന്നത്. ലൈസൻസ്, വോട്ടർ, ഐഡി, പാസ്പോർട്ട് എന്നിങ്ങനെയുള്ള രേഖകളിൽ ഏതെങ്കിലും ഹാജരാക്കിയാൽ മതിയാകും.
Comments