ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർ സൂപ്പർ ഹീറോകളാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. കൊറോണ പ്രതിരോധ രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ രക്ഷാ പ്രവർത്തകരാണ് രാജ്യത്തിന്റെ അഭിമാനമായ സൂപ്പർ ഹീറോകളെന്നാണ് രാജ്‌നാഥ് സിംഗിന്റെ പ്രശംസ. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും കൊറോണ വാക്‌സിൻ ലഭിക്കുന്നതുവരെ നമ്മുടെ പോരാട്ടം തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ലഖ്‌നൗവിൽ നടന്ന ആരോഗ്യ സർവ്വകലാശാലകളുടെ യോഗത്തിലാണ് രാജ്‌നാഥ് സിംഗ് ആരോഗ്യ രക്ഷാ പ്രവർത്തകരുടെ പ്രയത്‌നം സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടിയത്. ചികിത്സാ രംഗത്തുള്ള പുരുഷന്മാർ സൂപ്പർമാൻമാരും വനിതകളെല്ലാം വണ്ടർ വുമണുകളാ ണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് വിവിധ മേഖലകളിലെ ആരോഗ്യരംഗത്തെ സംവിധാനങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിച്ചത്. അതിന് എല്ലാ ആരോഗ്യ രക്ഷാ പ്രവർത്തകരുടേയും പൂർണ്ണ സഹകരണം ഉണ്ടായിരുന്നു. ജില്ലകളിലെ സാധാരണ ആശുപത്രികൾ പോലും മികച്ച കൊറോണ രോഗീ പരിചരണ കേന്ദ്രങ്ങളാ ക്കിയതും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Comments