തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗത കുമാരി ടീച്ചർ അന്തരിച്ചു. 86 വയസായിരുന്നു. 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാൽ യന്ത്രസഹായത്തോടെ നൽകുന്ന ഓക്സിജൻ പോലും സ്വീകരിക്കാൻ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.
Comments