ആലിബാബയുടെ വിപണി മേധാവിത്വത്തിന് തടയിടാന്‍ ചൈന; കമ്പനിക്കെതിരെ അന്വേഷണം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആലിബാബയുടെ വിപണി മേധാവിത്വത്തിന് തടയിടാന്‍ ചൈന; കമ്പനിക്കെതിരെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 09:22 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ചൈനയില്‍ നിന്നുളള ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈന സര്‍ക്കാര്‍. കമ്പനി കുത്തക നയങ്ങളിലേക്ക് നീങ്ങുന്നതായി വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റഗുലേഷന്‍(എസ്എഎംആര്‍) ആണ് അന്വേഷണം ആരംഭിച്ചത്.

കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഡീലിങ് എഗ്രിമെന്റ് ഉള്‍പ്പെടെയുളള നയങ്ങളാണ് പരിശോധിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണിയിലെ ആലിബാബയുടെ ഇടപെടലാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണ വിവരം പുറത്തറിഞ്ഞതോടെ അലിബാബയില്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഈ കമ്പനികളുടെ ഓഹരിവിലയിലും വന്‍തോതില്‍ ഇടിവുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളില്‍ ഒന്നാണ് ആലിബാബ. ഇന്ത്യയില്‍ പേടിഎം ഉള്‍പ്പെടെയുളള കമ്പനികളില്‍ ആലിബാബയ്‌ക്ക് നിക്ഷേപമുണ്ട്. ചൈനയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഉളളില്‍ നിന്നായിരുന്നു ആലിബാബയുടെ വളര്‍ച്ച. കമ്പനിയുടെ സ്ഥാപകന്‍ ജാക് മാ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ബിസിനസ് ലീഡറാണ്. ആലിബാബ ഡോട്ട് കോം ഉള്‍പ്പെടെയുളള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് കമ്പനിക്കുളളത്.

അന്വേഷണത്തിന്റെ ഭാഗമായി ആലിബാബയുടെ അനുബന്ധ കമ്പനിയായ ആന്റ് ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയുടെ ബാങ്കിംഗ് റെഗുലേറ്ററി സ്ഥാപനമായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും ചൈന സെക്യൂരിറ്റി റെഗുലേറ്ററി കമ്മീഷനും കമ്പനിയെ സമീപിച്ചുകഴിഞ്ഞു. അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇത് ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും വിശദീകരിച്ചു. നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയും കമ്പനിയിലുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കമ്പനിയുടെ കുത്തക സ്വഭാവം വര്‍ദ്ധിച്ചാല്‍ അത് മറ്റ് കമ്പനികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് നീക്കം.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies