സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 08:20 am IST
FacebookTwitterWhatsAppTelegram

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 16 വയസ്. 2004 ഡിസംബര്‍ 26നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവര്‍ന്നെടുത്തത്.

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി ഉറങ്ങിയവര്‍ ദുരന്തത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുക്കുന്ന കാഴ്ച വേദനയോടെയാണ് ലോക ജനത നോക്കി നിന്നത്. ഡിസംബര്‍ 26ന് രാവിലെ 7.59നാണ് സുമാത്ര തീരത്ത് കടലിനടിത്തട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ രാക്ഷസത്തിരമാലകള്‍ രൂപം കൊള്ളുകയായിരുന്നു.

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി കനത്ത നാശം വിതച്ചത്. ഇന്ത്യയില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 15,000ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലാകമാനം 150-200നുമിടയില്‍ ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ മാത്രം 100ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

30 മീറ്റര്‍ അഥവാ 65 അടി ഉയരത്തിലാണ് ഇന്തോനേഷ്യയില്‍ തീരമാലകള്‍ ഉയര്‍ന്നത്. ഇന്തോനേഷ്യയില്‍ മാത്രം 1.5 ലക്ഷത്തോളം ആളുകളും ശ്രീലങ്കയില്‍ 35,000ത്തോളം ആളുകളും മരിച്ചെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരകളായത്. സുനാമി ദുരന്തങ്ങളെ മറികടക്കാന്‍ അന്താരാഷ്‌ട്ര സമൂഹം 14 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies