ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ്ണ നാണയ ശേഖരത്തിൽ വർധനവ്. 1.008 ബില്യൺ ഡോളറിന്റെ വർധനവാണ് സ്വർണ്ണനാണയ ശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. ഡിസംബർ 18 ന് അവസാനിച്ച ആഴ്ച്ചയിൽ ഇന്ത്യയുടെ സ്വർണ്ണശേഖരം 37.020 ബില്യൺ ഡോളറാണ്. രാജ്യത്തെ വിദേശ നാണ്യ ശേഖരവും 2.563 ഉയർന്ന് 581.131 ബില്യൺ ഡോളറിലെത്തി.
വിദേശ കറൻസി ആസ്തികൾ 1.482 ബില്യൺ ഡോളർ ഉയർന്ന് 537.727 ബില്യൺ ഡോളറിലെത്തിയെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി ഉള്ള പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ 12 മില്യൺ ഡോളർ ഉയർന്ന് 1.515 ബില്യൺ ഡോളറിലെത്തി. ഐ എം എഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനവും ഉയർന്നു. കരുതൽ സ്ഥാനം 160 മില്യൺ ഡോളർ ഉയർന്ന് 4.870 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്.
Comments