ചെന്നൈ: വിജയിനേയും – വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാസ്റ്ററിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൊങ്കൽ റിലീസായി ചിത്രം ജനുവരി 13ന് തീയറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മാസ്റ്റർ ഒടിടി റിലീസ് ചെയ്യുമെന്ന വാർത്തകൾ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തള്ളിയിരുന്നു.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നായിരുന്നു വിജയ് കൂടിക്കാഴ്‌ച്ച നടത്തിയത്. തീയറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാൻ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രിയെ സമീപിച്ചത്.
മലയാളി താരം മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൈതിയ്‌ക്ക് ശേഷം ലോകേഷ് കനകരാജിന്റെ ചിത്രമാണ് മാസ്റ്റർ. അനിരുദ്ധ് രവിചന്ദെർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്.
Aana aavanna apna time na
Vanganna vanakkamnaIni #VaathiRaid na! 🔥#Vaathicoming to theatres near you on January 13. #Master #மாஸ்டர்#మాస్టర్#VijayTheMaster #MasterPongal #MasterOnJan13th pic.twitter.com/RfBqIhT95U
— XB Film Creators (@XBFilmCreators) December 29, 2020















