കോഴിക്കോട്: ജയസൂര്യയുടെ ആറ് കഥാപാത്രങ്ങൾ തഴകീഴായി നിന്ന് വരച്ച കലാകാരന് ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരം. വടകര സ്വദേശി ഫൈസലിനെ തേടിയാണ് ദേശീയ അംഗീകാരം എത്തിയത്. ഹെഡ് സ്റ്റാന്റ് പൊസിഷനിൽ കൂടുതൽ പോർട്രെയ്റ്റ് വരച്ച റെക്കോർഡാണ് ഫൈസൽ സ്വന്തമാക്കിയിരിക്കുന്നത്.
ഒന്നര മണിക്കൂറെടുത്താണ് ഫൈസൽ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത്.
ലോക്ഡൗൺ സമയത്താണ് ഫൈസൽ ചിത്ര രചനയിൽ സജീവമായത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, കമൽ ഹാസൻ തുടങ്ങീ ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങൾ ഫൈസൽ വരച്ചിട്ടുണ്ട്. കാലുകൾ കൊണ്ടും ഫൈസൽ ചിത്രം വരയ്‌ക്കും.















