വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടു തന്നെ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അല്ലെങ്കില്‍ സാധാരണയിലും വ്യത്യസ്തമായ രീതിയില്‍ വിവാഹം നടത്തുക എന്നത് ആരും ആഗ്രഹിക്കുന്ന ഒരു കാര്യമാൺ്.
. പുതുതലമുറ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എത്രത്തോളം വ്യത്യസ്തമായി, കൗതുകകരമായി വിവാഹം നടത്താം എന്നാണ്. അലങ്കരിച്ച ഹൗസ് ബോട്ടുകളിലും കാടിനുളളിലെ റിസോര്‍ട്ടുകളിലുമെല്ലാമായി വിവാഹങ്ങളും അതിനോട് അനുബന്ധിച്ച സല്‍ക്കാര ചടങ്ങുകളും നടക്കുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. അത്തരത്തില്‍ വിവാഹത്തിലും വ്യത്യസ്തകള്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു റിസോര്‍ട്ടാണ് ആന്‍ഡമാനിലെ ഹാവ്‌ളോക്ക് ഐലന്‍ഡ് ബീച്ച് റിസോര്‍ട്ട്.
പര്‍വ്വതത്തിനും കായലിനും മുകളില്‍ നിന്നും മാത്രമല്ല അറബി കടലിനടിയില്‍ വെച്ചും വിവാഹം കഴിക്കാനുള്ള ഒരു അവസരമാണ് ഈ റിസോര്‍ട്ടില്‍ ലഭ്യമാകുന്നത്. സ്വന്തം വിവാഹം അല്‍പം സാഹസികമായി തന്നെ ആവണമെന്ന് ആഗ്രഹിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് ഇവിടം. അതുകൊണ്ടു തന്നെ യുവതലമുറയ്‌ക്ക് ഇടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കടലിനടിയിലെ ഈ വിവാഹം. വധുവിനും വരനും മാത്രമല്ല അവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവരോടൊപ്പം കടലിനടിയില്‍ പോയി വിവാഹത്തില്‍ പങ്കു ചേരാം.
സാധാരണ കരയിലുള്ള വിവാഹങ്ങള്‍ക്ക് മണ്ഡപങ്ങള്‍ ഒരുക്കുന്നതു പോലെതന്നെ വളരെ മനോഹരമായി ചിരട്ടയും പൂക്കളും പനയോലകളും കൊണ്ട് അലങ്കരിച്ച സ്റ്റേജും വെള്ളത്തിനടിയില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ പരസ്പരം സംസാരിക്കുന്നത് പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. കാഴ്ചയില്‍ വളരെ മനോഹരവും ആരെയും ആകര്‍ഷിക്കുന്നതുമായ ഈ റിസോര്‍ട്ടിലേയ്‌ക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത. ഒരു ദിവസത്തേയ്‌ക്ക് 5000 രൂപ മുതല്‍ മുകളിലേയ്‌ക്കാണ് വാടക നിരക്ക്. കടലിനടിയിലെ ഇത്തരമൊരു വിവാഹം ആരും ആഗ്രഹിക്കുകയും, ആരെയും ആകര്‍ഷിക്കും ചെയ്യും. കടലിനടിയില്‍ വെച്ചു വിവാഹം നടത്തുന്ന രാജ്യത്തെ ആദ്യത്തെ റിസോര്‍ട്ടാണിത്.















