ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം മാർച്ച് 26ന് പുറത്തിറങ്ങുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ച് 26ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു.
Marakkar – Arabikadalinte Simham Releasing On 2021 March 26…!!#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas
Posted by Antony Perumbavoor on Friday, January 1, 2021
ബിഗ് ബജറ്റ് ചിത്രമായ മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിലാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.















