വിദ്യ കൊണ്ട് ശക്തയായി ; വിദ്യ പകർന്ന് വിപ്ലവം സൃഷ്ടിച്ചു ; സാവിത്രി ഫൂലെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിദ്യ കൊണ്ട് ശക്തയായി ; വിദ്യ പകർന്ന് വിപ്ലവം സൃഷ്ടിച്ചു ; സാവിത്രി ഫൂലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2021, 11:57 am IST
FacebookTwitterWhatsAppTelegram

സ്ത്രീ ശാക്തീകരണത്തിലൂടെ  രാജ്യത്ത് മഹത്തായ പരിവർത്തനം സാധ്യമാക്കിയ   ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെയുടെ  190-ാം ജന്മവാർഷികം വിപുലമായി ആഘോഷിച്ച് രാജ്യം. സാവിത്രിഫുലേയോടുള്ള ആദരസൂചകമായി  മഹാരാഷ്‌ട്ര   ഇന്ന്  ബാലിക ദിനായി ആചരിക്കുന്നു.

1831 ജനുവരി 3 ന് മഹാരാഷ്‌ട്രയിലെ സതാര ജില്ലയിലെ നൈഗാവ് എന്ന ഗ്രാമത്തിലാണ് ക്രാന്തിജ്യോതി സാവിത്രിബായ് ഫൂലെ ജനിച്ചത്. ഭാരതത്തിലെ  സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമായി സധീരം പോരാടിയ സമൂഹ്യപരിഷ്ക്കർത്താവായിരുന്നു സാവിത്രി ഫൂലെ. 9 വയസ്സുള്ളപ്പോൾ 13കാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു.വിവാഹശേഷം   ജ്യോതിറാവുവിന്റെ പ്രോത്സാഹനത്തിലൂടെ  സാവിത്രി ഫൂലെ  സ്‌കൂൾ പഠനം പൂർത്തിയാക്കി.സ്‌കൂൾ അധ്യാപികയായി.

രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ   ആദ്യ വ്യക്തികളിൽ ഒരാളാണ്   സാവിത്രി ബായ് ഫൂലെ.  1848 ൽ പൂനെയിലെ ഭീഡെ വാഡയിൽ പെൺകുട്ടികൾക്കായി സാവിത്രിഭായ് ഫൂലെ  ആദ്യമായി സ്കൂൾ ആരംഭിച്ചു.വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാർ, മഹർ, മാംഗ് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്കായായിരുന്നു ഫൂലെയുടെ പ്രവർത്തനം.    മൂന്നു വർഷങ്ങൾക്കിപ്പുറം 1851 ആയപ്പോഴേക്കും  മൂന്ന് സ്കൂളുകൾ കൂടി  സ്ഥാപിച്ചു.  സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്  സമൂഹത്തിൽ നിരന്തരം ബോധവത്ക്കരണം നടത്തി. സ്ത്രീ ശാക്തീകരണത്തിലൂടെ ഭാരതത്തിന്റെ വളർച്ചയാണ് ഫൂലെ സ്വപ്നം കണ്ടത്. എല്ലാ പരിശ്രമങ്ങൾക്കും പിറകിൽ   ഭർത്താവ് ജ്യോതിറാവു ഫൂലെ ശക്തമായ പിന്തുണ നൽകി കൂടെ നിന്നു.

രാജ്യത്ത് അന്നുണ്ടായിരുന്ന  സ്കൂളുകളിൽ   ഭൂരിഭാഗവും ഉയർന്ന ജാതിക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണെങ്കിലും ഫുലേയും   ഭർത്താവും  സമൂഹത്തിലെ പിന്നാക്ക  ദലിത് വിഭാഗങ്ങൾക്കായാണ് സ്കൂളുകൾ തുറന്നത്.  സ്റ്റൈപ്പന്റ് നൽകി സ്ത്രീകളെ സ്കൂളിൽ ചേരാൻ ഫൂലെ പ്രോത്സാഹിപ്പിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസം മാത്രമല്ല , സതി, ബാലവിവാഹം,   ജാതിവ്യവസ്ഥ തുടങ്ങിയ സാമൂഹിക അനീതികൾക്കെതിരെയും അവർ പോരാടി. ബലാൽസംഗത്തിനിരയായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയി   ഒരു പരിചരണ കേന്ദ്രവും ആരംഭിച്ചു. സ്ത്രീകൾ ഒത്തുചേരുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഒരു ‘മഹിള സേവാ മണ്ഡലും’ ഫൂലെ സ്ഥാപിച്ചു.സാമൂഹ്യപരിഷ്കർത്താവ് എന്ന നിലയിൽ മാത്രമല്ല   എഴുത്തിലൂടെയും  കവിതയിലൂടെയും ഫൂലെ സമൂഹത്തിന് വലിയ പ്രേരണയായി.

പ്ലേഗ് മഹാമാരി ലോകത്തെ ബാധിച്ചപ്പോൾ  നിരവധി ആളുകളെ  സഹായിക്കാനായി ഫൂലെ മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. രോഗികളെ സഹായിക്കുന്നതിനായി 1897 ൽ മകൻ യശ്വന്തിനൊപ്പം ഒരു ക്ലിനിക്കും  ആരംഭിച്ചു. 1897 മാർച്ച് 10 ന്  പ്ലേഗ്  ബാധിച്ചാണ് അവർ അന്തരിച്ചത്.

സ്ത്രീകൾ വിദ്യാഭ്യാസം നേടാൻ പോലും ചിന്തിക്കാതിരുന്ന ഒരു കാലത്ത് വിദ്യാഭ്യാസം നേടുകയും മറ്റ് സ്ത്രീകൾക്ക് വിദ്യ പകർന്നു നൽകുകയും ചെയ്ത ഭാരതത്തിന്റെ തേജസ്വിയായ മകൾക്ക് ജനം ടിവിയുടെ പ്രണാമം

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies