ഇസ്താൻബുൾ: തുർക്കിയിലെ കടുത്ത ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്ത്. പുരുഷന്മാർ നിസ്സാര വിഷയങ്ങളിൽ പോലും സ്ത്രീകളെ കൊല്ലുന്നതി നെതിരെയാണ് വ്യാപക പ്രതിഷേധം. ഭരണകൂടം നടപടി എടുക്കാത്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം കെമാൽ ഡെൽബേ എന്ന വ്യക്തി തന്റെ മുൻ കാമുകിയെ വധിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ശക്തമായത്.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വളരെ കുറഞ്ഞുവെന്നും സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടവയാണെന്നുമുള്ള ആഭ്യന്ത്രമന്ത്രി സുലൈമാൻ സോയ്‌ലൂവിന്റെ പ്രസ്താവനയാണ് സ്ത്രീകൾ തള്ളിയത്. ഒരു പുരുഷന് നൽകുന്ന ശിക്ഷയും സ്ത്രീക്ക് നൽകുന്ന ശിക്ഷയും രണ്ടും വ്യത്യസ്ത രീതിയിലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പുരുഷന്മാർ രക്ഷപെടുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
എർദോഗാന്റെ വരവോടെ മതനിയമങ്ങൾ കർശനമാക്കിയ തുർക്കിക്കെതിരെ പലതവണ മനുഷ്യാവകാശ കമ്മീഷനുകൾ രംഗത്തു വന്നിരുന്നു. മത നിയമങ്ങളിലെല്ലാം സ്ത്രീകളെ രണ്ടാം തരക്കാരായാണ് കാണുന്നത്. ഒരു സ്റ്റേഷനിലും സ്ത്രീകളുടെ പരാതികൾ സൂക്ഷിച്ചു വയ്‌ക്കുന്നില്ലെന്നും സ്ത്രീ സംഘടനകൾ കണ്ടെത്തിയിരുന്നു. ആറു ലക്ഷം സ്ത്രീകൾ ഒപ്പിട്ട ഭീമഹർജിയും പാർലമെന്റിൽ സംഘടനകൾ സമർപ്പിച്ചിരിക്കുകയാണ്. ഞങ്ങൾക്കും ജീവിക്കണം എന്ന തലവാചകത്തോടെയാണ് ഹർജിയിലെ വാചകങ്ങൾ ആരംഭിക്കുന്നത്.
















Comments