ന്യൂഡൽഹി: വിസ ചട്ടങ്ങളിലെ നിയന്ത്രണം എടുത്തുകളയണമെന്ന് വീണ്ടും ആവർത്തിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകൾ അമേരിക്കയിലെത്തുന്ന എച്-വൺ ബി വിസയാണ് ട്രംപ് നിർത്തലാക്കിയത്. ആദ്യം ഇളവുകൾ നൽകാൻ തീരുമാനിച്ച ട്രംപ് പൊടുന്നനെ മാർച്ച് മാസം 31വരെ നിരോധനം നീട്ടുന്ന തീരുമാനത്തിൽ ഒപ്പുവെച്ചു. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കാനിരിക്കുന്ന പശ്ചാത്തലത്തിൽലാണ് ഇന്ത്യ ചർച്ച വേഗത്തിലാക്കിയത്. ഒരു മാസത്തിനകം ഇന്ത്യൻ കമ്പനികളേയും അമേരിക്കൻ കമ്പനികളേയും ഒരു പോലെ ബാധിക്കുന്ന വിസ പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പതിവ് പത്രസമ്മേളനത്തിന്റെ ഭാഗമായി അമേരിക്കൻ വിസ പ്രശ്‌നം അവതരിപ്പിച്ചത്.
കടുത്ത കൊറോണ ബാധയെ തുടർന്നാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തോടെയാണ് പുതുതായി അപേക്ഷിച്ചിരുന്ന വിദേശ പൗരന്മാർക്കായുള്ള എല്ലാ വിസകളും അമേരിക്ക റദ്ദ് ചെയ്തത്. ഇതിൽ അനുവാദം എടുത്തു വച്ചിരുന്ന വിസകളും ഉൾപ്പെട്ടിരുന്നു. എച്-വൺ ബി വിസ നിയന്ത്രണം വന്നത് ഇന്ത്യയിലും അമേരിക്കയിലും സംയുക്തമായി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്രകമ്പനികളെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഐ.ടി-എഞ്ചിനീയറിംഗ്-സാമ്പത്തിക മേഖലകളിലാണ് ഏറ്റവുമധികം വിദഗ്ധരായ ഇന്ത്യൻ പൗരന്മാർ അമേരിക്കയിലെത്തുന്നത്. ലോക്ഡൗൺ നീക്കിയതോടെ ജോലിഭാരം നിലവിലെ ജീവനക്കാരെക്കൊണ്ട് താങ്ങാവുന്നതിലും അധികമായതും ഓൺലൈൻ ജോലികൾ വർദ്ധിച്ചതും കമ്പനികൾക്ക് വിയയായി. ഇത്തരം എല്ലാ പ്രശ്‌നങ്ങളും ഇന്ത്യ അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
















Comments