സിയോൾ: ഇരുകൊറിയകളും ഒന്നാകുമെന്ന സാദ്ധ്യത തള്ളി കിം ജോംഗ് ഉൻ. 2018ലെ ചരിത്രപരമായ കൂടിക്കാഴ്ചകളിലെ തീരുമാനങ്ങളിൽ നിന്നും ഏറെ ദൂരേക്ക് ദക്ഷിണ കൊറിയ പോയെന്നാണ് വടക്കൻ കൊറിയുടെ പ്രസിഡന്റായ കിം പറയുന്നത്. 8-ാം പാർട്ടി കോൺഗ്രസ്സിൽ സംസാരിക്കുകയായിരുന്നു കിം.
കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ 8-ാം കോൺഗ്രസ്സാണ് വടക്കൻ കൊറിയയിൽ നടക്കുന്നത്. ഇതിലവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇരുകൊറിയകൾക്കുമിടയിലെ ബന്ധം പ്രതിസന്ധിഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. നിലവിലെ അവസ്ഥകൾ ഇരുരാജ്യങ്ങളും പരസ്പരം വിശദീകരിക്കണം. ഒപ്പം സമാധാനത്തിനും ഐക്യത്തിനുമായുള്ള കർമ്മപരിപാടികളും ആസൂത്രണം ചെയ്യണം. എന്നാലിപ്പോൾ ബന്ധം ശീതീകരിച്ച അവസ്ഥയിലാണ്. വിഘടിച്ചു നിൽക്കുന്നതിന്റെ വേദനയും യുദ്ധസമാന അന്തരീക്ഷവുമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുകൊറിയകളുമായുള്ള 2018ലെ പാൻമുൻജോം പ്രഖ്യാപനം രാജ്യങ്ങളുടെ സന്ധിക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇരുകൊറിയകളും തമ്മിലുള്ള സംഭാഷണം നടന്നില്ല. കൂടിക്കാഴ്ച നടക്കാറുള്ള വിശാലമായ കെട്ടിടംപോലും അതിർത്തിയിൽ കിം ജോംഗ് ഉൻ തകർത്തുകളഞ്ഞുകൊണ്ടാണ് ദക്ഷിണ കൊറിയക്കെതിരെ വിയോജിപ്പ് അറിയിച്ചത്. വടക്കൻ കൊറിയയുടെ യുദ്ധക്കൊതിയും ആണവായുധ പദ്ധതിക്കും എതിരെ നിൽക്കുന്ന നയങ്ങളാണ് ദക്ഷിണ കൊറിയയുടേത്.
Comments