Saturday, January 16 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Life Health

സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

by Web Desk
Jan 9, 2021, 04:44 pm IST
സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

ചർമസംരക്ഷണത്തിനായുള്ള  ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം.  നല്ല ആഹാരം  തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നമ്മുടെ വിപണിയും വീടും  കൈയടക്കിയിരിക്കുന്നത്. യുവത്വം മൃദുത്വവും തിളക്കവുമുള്ള ചർമ്മം നിലനിർത്താൻ  കഴിക്കുന്ന ഭക്ഷണത്തിൽ അൽപം  ശ്രദ്ധിച്ചാൽ മതിയാകും. എത്ര രുചികരമായ  ഭക്ഷണം ആയാലും മിതത്വം പാലിക്കണം.  ധാരാളം വെള്ളം കുടിക്കു എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്താൽ  തന്നെ ചർമസംരക്ഷണത്തിന്റെ ആദ്യപടിയായി എന്നുപറയാം.

ഭക്ഷണത്തിൽ  വിറ്റാമിൻ- സി ധാരാളം അടങ്ങിയ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചർമം നല്ല മൃദുത്വവും തിളക്കവും ഉള്ളതാക്കി മാറ്റാൻ  വിറ്റാമിൻ- സി  സഹായിക്കുന്നു. കൂടാതെ ഇത്  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും  കോളാജന്റെ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. വിറ്റാമിൻ- സി ശരീരത്തിന് സംഭരിച്ചു വയ്ക്കുവാൻ സാധിക്കില്ല. അതിനാൽ തന്നെ വിറ്റമിൻ -സി അടങ്ങിയ പഴവർഗ്ഗങ്ങൾ ദൈനംദിന ഭക്ഷണത്തിൽ  ഉൾപ്പെടുത്തണം. മിക്ക പഴവർഗങ്ങളിലും വിറ്റമിൻ- സി അടങ്ങിയിട്ടുണ്ട്. ചർമത്തിന് തിളക്കം നൽകാൻ വിറ്റമിൻ- സി അടങ്ങിയ സിട്രസ് ഫ്രൂട്ടുകൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. നിങ്ങൾ ഡെയിലി ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ട അഞ്ചു പഴവർഗ്ഗങ്ങളെ  നമുക്കിവിടെ പരിചയപ്പെടാം

ഓറഞ്ച്

വർഷം മുഴുവൻ ധാരാളമായി ലഭിക്കുന്ന ഓറഞ്ച് വിറ്റമിൻ- സിയുടെ  നല്ലൊരു കലവറയാണ്. ദിവസേന കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുവാനും തിളക്കം നിലനിർത്തുവാനും സഹായിക്കും. കൂടാതെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ചർമത്തിലെ ജലാംശം നിലനിർത്തുവാനും മുഖം ഫ്രഷ് ആയി ഇരിക്കുവാനും സഹായിക്കും.

കിവി
വില അൽപം കൂടുതലാണെങ്കിലും കിവി പഴം മുഴുവനായും വിറ്റാമിൻ- സി ആണ്. കൊളാജെൻ ഉല്പാദനം വർധിപ്പിക്കുന്നതിനാൽ ചർമ്മത്തിലെ ചുളിവുകൾ അപ്രത്യക്ഷമാകാനും , കണ്ണുകളുടെ ആരോഗ്യത്തിനും കിവിപഴം പ്രധാന പങ്കുവഹിക്കുന്നു.

 തണ്ണിമത്തൻ

92 ശതമാനത്തിലധികം  ജലം അടങ്ങിയതാണിത്. തണ്ണി മത്തനിൽ വിറ്റാമിൻ സി, ബി1, ബി6 എന്നിവ ധാരാളം  അടങ്ങിയിട്ടുണ്ട്.  തണ്ണിമത്തൻ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമസംരക്ഷണത്തിനും പൊതുവേയുള്ള ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുവാനും വളരെയേറെ സഹായിക്കുന്നു. കൂടാതെ  തണ്ണിമത്തനിൽ കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.

പൈനാപ്പിൾ
വിറ്റാമിൻ-സി ക്കൊപ്പം  വിറ്റാമിൻ -എ, കെ എന്നിവയും പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഭേദമാക്കാൻ  സഹായിക്കുന്ന ബ്രോമേലിൻ പൈനാപ്പിളിൽ ഉണ്ട്. ചുളിവുകൾ തടയാനും, പാടുകൾ ഇല്ലാതാക്കാനും, സൂര്യപ്രകാശം മൂലം ചർമത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുവാനും പൈനാപ്പിൾ ദിവസേന  കഴിക്കുന്നത്  സഹായിക്കും.

ആപ്പിൾ

വിറ്റാമിൻ– എ, സി എന്നിവ കൂടാതെ  ആന്റി ആക്സിഡന്റ്കളുടെ മികച്ച കലവറകൂടിയാണ്  ആപ്പിൾ. ചർമ്മത്തിന് ആരോഗ്യം നിലനിർത്തി ആരോഗ്യവും ഉന്മേഷവും കാത്തുസൂക്ഷിക്കാൻ ആപ്പിളിനെ പോലെ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട് ഇല്ലെന്നു തന്നെ പറയാം

 

 

 

 

 

 

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: beauty tipshealthy skinhealthy food
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

അറിയാതെ പോകരുത് ഈ ഔഷധസസ്യങ്ങളെ…..

അറിയാതെ പോകരുത് ഈ ഔഷധസസ്യങ്ങളെ…..

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും

ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍  ആവണക്കെണ്ണ

ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ

അറിയാം ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ

അറിയാം ചങ്ങലംപരണ്ടയുടെ ഔഷധ ഗുണങ്ങൾ

ഇന്ത്യയില്‍ കൊറോണക്കെതിരായ വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഫാവിപിരാവിറിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്

വൈറസിന്‍റെ സ്വഭാവമനുസരിച്ച് പക്ഷിപ്പനിയുടെ രോഗതീവ്രത വ്യത്യാസപ്പെടും ; ലക്ഷണങ്ങൾ ഇവയാണ്….

തയ്യാറാക്കാം സ്വാദിഷ്ടവും, ആരോഗ്യകരവുമായ നെല്ലിക്ക കറി

തയ്യാറാക്കാം സ്വാദിഷ്ടവും, ആരോഗ്യകരവുമായ നെല്ലിക്ക കറി

Load More

JANAM TV LIVE

Latest News

സിരി ഏ: റോമയെ തകർത്ത് ലാസിയോ; ഇന്ന് രണ്ട് പോരാട്ടങ്ങൾ

സിരി ഏ: റോമയെ തകർത്ത് ലാസിയോ; ഇന്ന് രണ്ട് പോരാട്ടങ്ങൾ

സ്വർണ വില കുറയുമോ ; വിശകലനങ്ങൾ ഇങ്ങനെ

സ്വർണവിലയിൽ കനത്ത ഇടിവ് : ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

പ്രീമിയർ ലീഗിൽ ഇന്ന് നാല് പോരാട്ടങ്ങൾ; ഫുൾഹാം തട്ടകത്തിൽ ഇന്ന് ചെൽസി ഇറങ്ങും

പ്രീമിയർ ലീഗിൽ ഇന്ന് നാല് പോരാട്ടങ്ങൾ; ഫുൾഹാം തട്ടകത്തിൽ ഇന്ന് ചെൽസി ഇറങ്ങും

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: വാക്‌സിൻ സ്വീകരിച്ച് അദാർ പൂനാവാല

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: വാക്‌സിൻ സ്വീകരിച്ച് അദാർ പൂനാവാല

100 കോടിയോളം രൂപ കെഎസ്ആർടിസിയിൽ നിന്നും കാണാതായി; ജീവനക്കാർ പലവിധ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണവുമായി എംഡി

100 കോടിയോളം രൂപ കെഎസ്ആർടിസിയിൽ നിന്നും കാണാതായി; ജീവനക്കാർ പലവിധ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണവുമായി എംഡി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി

ഡോളർ കടത്ത് കേസ്; പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

ഡോളർ കടത്ത് കേസ്; പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist