എസ്.എൻ.ഡി.പി. സേവനം യു.എ.ഇയുടെ നേതൃത്വത്തിൽ പതിനൊന്നാമത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു. ദുബായ് കരാമാ എസ്സ്.എൻ.ജി.ഹാളിലാണ് പരിപാടി ഒരുക്കിയത്. പരിപാടിയിൽ ആയിരങ്ങളാണ് ഓൺലൈനായി പങ്കെടുത്തത്. യു. എ. ഇ യുടെ ചെയർമാൻ .എം.കെ.രാജന്റെ അധ്യക്ഷതയിൽ നടന്ന വെർച്വലായി പൊതുയോഗം എസ്സ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിർച്ചുൽ ആയി ഉത്ഘാടനം ചെയ്തു..തീർത്ഥാടന ലക്ഷ്യങ്ങളെ കുറിച്ച് ശിവഗിരി ധർമ്മസംഘം സെക്രട്ടറി ബ്രഹ്മശ്രീ. സാന്ദ്രാനന്ദ സ്വാമികൾ പ്രഭാഷണം നല്കി.ആലുവ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ.സ്വാമി ശിവ സ്വരൂപാനന്ദ, എസ്സ്.എൻ.ട്രസ്റ്റ് അംഗം പ്രീതി നടേശൻ നാരായണ ഗുരുദേവ പ്രഭാഷകരായ വിജയാനന്ദൻ,ബിജു പുളിക്കലേടത്ത് തുടങ്ങിയവർ അഷ്ട വിഷയങ്ങളിൽ പ്രഭാഷണം നടത്തി. .യു.എ.ഇയിലെ വിവിധ എമിറേറ്റ്കളിൽ നിന്നും തിരഞ്ഞെടുത്ത സംഘടനാ കുടുംബാംഗങ്ങളുടെ കീർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു’ എസ്സ്.എൻ.ഡി.പി യോഗം യു.എ.ഇ വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി .കെ.എസ്സ്.വാചസ്പതി, യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം കൺവീനർ.ഉഷാ ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Comments