പാലക്കാട് ; പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആൾ പിടിയില്‍. തിരുനെല്ലായി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പോലീസ് പറയുന്നു.
അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ മനോരോഗത്തിന്റെ പിതൃത്വം സ്ഥലം എം. എൽ. എയ്ക്കോ അതോ മുൻ. എം. പി യ്ക്കോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബിജെപി. ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് നേരത്തെ പ്രസ്താവിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ഇയാള്‍ ബിജെപി.യുടെ പതാക കെട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Comments