പിറന്നാൾ ആഘോഷത്തിനിടെ വടിവാൾ ഉപയോഗിച്ച് കേക്ക് മുറി; വിമർശനം ഉയർന്നതോടെ മാപ്പ് പറച്ചിലുമായി വിജയ് സേതുപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിറന്നാൾ ആഘോഷത്തിനിടെ വടിവാൾ ഉപയോഗിച്ച് കേക്ക് മുറി; വിമർശനം ഉയർന്നതോടെ മാപ്പ് പറച്ചിലുമായി വിജയ് സേതുപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 04:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പിറന്നാൾ ആഘോഷത്തിനിടെ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി. വാൾ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിക്കുന്നതിന്റെ ചിത്രത്തിന് വിമർശനങ്ങൾ ഉയർന്നതോടെ ആരാധകരോട് മാപ്പ് ചോദിച്ച് താരം രംഗത്തെത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് മാപ്പ് പറച്ചിലുമായി താരം എത്തിയത്. ഭാവിയിൽ ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ ചെയ്യില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സംവിധായകൻ പൊൻറാമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പൊൻറാം സംവിധാനം ചെയ്യുന്ന സിനിമയുടെ ടീമിനൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. സിനിമയിൽ ഉപയോഗിക്കുന്ന അതേ വാൾ ഉപയോഗിച്ചായിരുന്നു വിജയ് സേതുപതി കേക്ക് മുറിച്ചത്. ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങൾ ഉയരാൻ തുടങ്ങി. ഇതോടെയാണ് പിറന്നാൾ ദിനമായ ഇന്ന് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്.

പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി. മൂന്ന് ദിവസങ്ങൾക്ക് മുൻപ് നടത്തിയ പിറന്നാൾ ആഘോഷം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതായാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളിൽ കാണുന്നത്. പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞാൻ അടുത്തതായി അഭിനയിക്കുന്നത്. ഒരു വടിവാൾ ചിത്രത്തിലെ പ്രധാന ഭാഗമാണ്. പൊൻറാമിനും സിനിമയുടെ ടീമിനുമൊപ്പം പിറന്നാൾ ആഘോഷിച്ചതിനാൽ ആ വാൾ ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ധാരാളം പേർ പറയുകയുണ്ടായി. സംഭവം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു. ഇനി മുതൽ കൂടുതൽ ശ്രദ്ധാലുവായിരിക്കും. – വിജയ് സേതുപതി ഫേസ്ബുക്കിൽ കുറിച്ചു.

வணக்கம்,எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை…

Posted by Vijay Sethupathi on Friday, January 15, 2021

Tags: vijay sethupathi
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies