അബുദാബിയിൽ 2020 അവസാന പാദത്തിൽ 100 കോടി ദിർഹത്തിന്റെ ലഹരിമരുന്നുമായി 22 പേർ അറസ്റ്റിലായതായി പൊലീസ് വ്യക്തമാക്കി. ഇവരിൽനിന്ന് 1.4 ടൺ ലഹരിമരുന്നും പിടിച്ചെടുത്തതായി അബുദാബി പൊലീസിലെ ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടർ കേണൽ താഹിർ ഗാരിബ് അൽ ദാഹിരി പറഞ്ഞു.കൂടാതെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 8 പേരും പിടിയിലായിട്ടുണ്ട്. ലഹരിമരുന്നുമായി ബന്ധപ്പെട്ട് രാജ്യാന്തര ശൃംഖലകൾ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
Comments