ആരാധകര്‍ ഏറെയുള്ളത് താരദമ്പതികളാണ് അനുഷ്ക ശര്‍മ്മയും വിരാട് കൊഹ്ലിയും. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അവരുടേത്. താരദമ്പതിമാരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആഘോഷമാക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. അനുഷ്ക ശര്‍മ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ അനുഷ്കയുടേയും വിരാടിന്റേയും മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് വിരാട് കൊഹ്ലിയുടെ സഹോദരനായ വികാസ് കൊഹ്ലി. മാലാഖ കുഞ്ഞു വീട്ടിലെത്തി എന്ന അടിക്കുറിപ്പോടെ കൂടിയാണ് വികാസ് സോഷ്യല്‍ മീഡിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഏറെനാളത്തെ സൗഹൃദത്തിനും പിന്നീടുള്ള പ്രണയത്തിനും ശേഷം 2016 ലാണ് ബോളിവുഡ് താരമായ അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിരാട് കൊഹ്ലിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് അനുഷ്ക വിട്ടുനിന്നിരുന്നു. 2020 ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി വരുന്നു എന്ന് സന്തോഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താര ദമ്പതികള്‍ ആരാധകരുമായി പങ്കുവെച്ചത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചത്.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായിരുന്നു ഈ താര ദമ്പതികള്‍. ഗര്‍ഭകാലത്തുള്ള അനുഷ്ക ശര്‍മയുടെ നിറവയറുമായി നില്ക്കുന്ന ചിത്രങ്ങളും അതിനു പുറമേ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രവും തുടങ്ങി ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് അനുഷ്ക ശര്‍മ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്ത വിരാട് കൊഹ്ലിയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ആരാധകരും സിനിമാ ലോകവും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Comments