ന്യൂഡൽഹി: കൊറോണ വാക്‌സിൻ സ്വീകരിച്ചതിൽ അഭിമാനമെന്ന് അപ്പോളോ ലൈഫ് ചെയർമാനും തെലുങ്ക് സൂപ്പർ താരം രാംചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി. കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷം ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഉപാസനയുടെ പ്രതികരണം. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്ന ചിത്രങ്ങളും അതിന് ശേഷമുള്ള തന്റെ അനുഭവവും ഉപാസന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കൊറോണ വാക്‌സിൻ സ്വീകരിച്ചതിൽ അഭിമാനമുണ്ട്. 2020 മുക്ക് വരുത്തി വെച്ച വലിയ ആഘാതത്തെ മറികടക്കാൻ ഉതകുന്ന മുന്നേറ്റമാിത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടു വരാൻ ഞാനൊരു പ്രോത്സാഹനമായി മാറി.
മടിച്ച് നിൽക്കാതെ വാക്‌സിൻ സ്വീകരിക്കണം. വാക്‌സിൻ തീർത്തും സുരക്ഷിതമാണ്. മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്‌ച്ച വെയ്‌ക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി കൊറോണയ്‌ക്കെതിരെ പോരാടണം. നമുക്ക് സുരക്ഷിതരായിരിക്കാം, രാജ്യത്തെ സഹായിക്കാം- ഉപാസന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















