പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്‌സിനേഷന് മുൻപും ശേഷവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്‌സിനേഷന് മുൻപും ശേഷവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 11:56 pm IST
FacebookTwitterWhatsAppTelegram

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചതോടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതുവരെ നാലു ദശലക്ഷത്തിലധികം പേർക്ക് ഇന്ത്യ വാക്‌സിനേഷന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞു. രണ്ടാം ഡോസ് വിതരണത്തിന്റെ ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ആർക്കും ഗുരുതര പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വാക്‌സിനേഷന് മുൻപും ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പുകവലി, മദ്യപാനം, കടുത്ത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, എന്നിവ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കുകയും വാക്‌സിൻ പ്രക്രിയയെ നിരർത്ഥകമാക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. പുകവലി ആന്റിബോഡിയുടെ ഫലം കുറയ്‌ക്കാൻ കാരണമാകും. വാക്‌സിനേഷൻ സ്വീകരിച്ചതിന് ശേഷം ശരീരത്തിൽ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ പുകവലിക്കാരിൽ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയും ആന്റിബോഡിയുടെ ഉത്പാദനം കുറയ്‌ക്കും. അതിനാൽ തന്നെ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിന് മുൻപുള്ള രണ്ട് രാത്രികളിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു. നല്ല ഉറക്കവും വ്യായാമവും പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും വാക്‌സിൻ ഡോസിന്റെ ഫലപ്രാപ്തി വർധിപ്പിക്കും. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ച് ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡിയുടെ കാലാവധി വ്യത്യാസപ്പെടാമെന്നുള്ള ഘടകങ്ങൾ മനസിലാക്കിയിരിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies