തിരുനെല്ലി പോകുന്നതിനു മുന്‍പേ തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ വിളക്കു വെയ്ക്കണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

തിരുനെല്ലി പോകുന്നതിനു മുന്‍പേ തൃശ്ശിലേരി മഹാദേവക്ഷേത്രത്തില്‍ വിളക്കു വെയ്‌ക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 09:43 am IST
FacebookTwitterWhatsAppTelegram

അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട് .അത്തരത്തില്‍ ഒന്നാണ് വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിയില്‍ സ്ഥിതി ചെയ്യുന്ന തൃശ്ശിലേരി മഹാദേവക്ഷേത്രം. കിഴക്ക് ദര്‍ശനമായുളള പരമശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സ്വയംഭൂവായ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നും വിശ്വസിക്കുന്നു. തിരുനെല്ലി ക്ഷേത്രത്തിലേക്കുളള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയില്‍ ബലിയിടാന്‍ പോകുന്നവരെല്ലാം തന്നെ തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു ശേഷം, തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം.

എന്നാല്‍ ഇന്ന് ചില ആളുകള്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. വളരെ പുരാതനമായ രീതിയില്‍ തന്നെയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. പരമശിവന്റെ ശ്രീകോവിലിനു മുന്‍പിലുള്ള നമസ്‌കാര മണ്ഡപത്തില്‍ ശ്രീ പാര്‍വതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ജലദുര്‍ഗയാണ് മറ്റൊരു പ്രധാന പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീര്‍ഥകുളത്തിലെത്തുന്നതും ജലദുര്‍ഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം.

ജലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സര്‍വരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു. പാര്‍വ്വതി, മണ്ഡപത്തില്‍ ഗണപതി, ഗോശാലകൃഷ്ണന്‍, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താര്‍, ഭദ്രകാളി, ഭഗവതി, നാഗരാജാവ്, പൂജാദിവിശേഷങ്ങള്‍ എന്നിവയാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. മീനമാസത്തിലെ പുരുരുട്ടാതി നക്ഷത്രം മുതല്‍ രേവതി നക്ഷത്രം വരെയുള്ള മൂന്നു ദിവസമാണ് ഇവിടെ പ്രധാന ഉത്സവമായി കൊണ്ടാടുന്നത്. കൂടാതെ ശിവരാത്രിയും തിരുവാതിരയും ഇവിടെ പ്രധാനമാണ്.

Tags: wayanad
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies