ന്യൂഡൽഹി: ജയിൽപുള്ളികളായി നിലവിൽ ജാമ്യം ലഭിച്ച് പുറത്തുള്ളവർക്ക് മുൻഗണനാ പട്ടികയിൽപെടുത്തി കൊറോണ വാക്സിൻ നൽകണമെന്ന് ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് തടവുപുള്ളികൾക്കായുള്ള ഹർജി നൽകിയി രിക്കുന്നത്. കേന്ദ്രസർക്കാറിനും ഡൽഹി സർക്കാറിനും കോടതി ഇടപെട്ട് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരായ അഭിലാഷ് ഷാ, രാഹുൽ ശർമ്മ, ദീപക് ഘായ് എന്നിവരാണ് സംയുക്ത ഹർജി നൽകിയിരിക്കുന്നത്.
കോടതി കൊറോണ വാക്സിൻ നൽകുന്നതിലെ മുൻഗണനാ ക്രമത്തിൽ ഇടപെടണമെന്നാണ് ഹർജിയിലുള്ളത്. നിരവധി പേർ കൊറോണ കാലത്ത് ജയിലിലെ അസൗകര്യങ്ങളും രോഗബാധയും കാരണം ജാമ്യം ലഭിച്ച് പുറത്താണുള്ളത്. ഇത്രയും അധികം ആളുകൾ ജയിലിലേക്ക് വീണ്ടും വരുമ്പോൾ പുറത്തുനിന്നും കൊറോണ കൊണ്ടുവരാതിരിക്കാനും അകത്ത് കൊറോണ യുണ്ടെങ്കിൽ പകരാതിരിക്കാനും വാക്സിൻ നൽകണമെന്നാണ് പറയുന്നത്. നിർദ്ദേശം കേന്ദ്രസർക്കാറിനും ഡൽഹി സർക്കാറിനും നൽകണമെന്നും ഹർജിയിൽ പറയുന്നു.
Comments