ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ആരാധകർക്കായി സർപ്രൈസ് ഒരുക്കി ദൃശ്യത്തിന്റെ അണിയറ പ്രവർത്തകർ. ആരാധകർക്ക് പ്രിയതാരം മോഹൻലാലിന്റെ ഓട്ടോഗ്രാഫ് ലഭിക്കും.
സർപ്രൈസിനായി ആദ്യം drishyam2movie.com എന്ന സൈറ്റിൽ പേരും മെയിൽ ഐഡിയും രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. പിന്നീട് സൈറ്റിൽ പറയുന്ന ചില നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഗെയിം കളിക്കണം. ഇതിന്റെ അവസാനമാണ് മോഹൻലാലിന്റെ കൈപ്പടയിലുള്ള ഓട്ടോഗ്രാഫ് ലഭിക്കുക. മോഹൻലാൽ തന്നെയാണ് ഈ സർപ്രൈസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 2. 2013ൽ ദൃശ്യത്തിന്റെ ഒന്നാം ഭാഗം വലിയ വിജയമാണ് നേടിയത്. മോഹൻലാലിന്റെ അതുവരെയുള്ള വിജയങ്ങളേയും മലയാളത്തിലെ സകല റെക്കോർഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.















